- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഷാർജയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണം അടക്കണം; മാർച്ച് ഒന്നു മുതൽ സൗജന്യ പാർക്കിങ് നിർത്തലാക്കാൻ മുനിസിപ്പാലിറ്റി
ഷാർജ : ഇനി ഷാർജയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണം അടക്കണം. ഷാർജയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നൽകി വരുന്ന സൗജന്യ പാർക്കിങ് മുഴുവനായും നിർത്തലാക്കാനാണ് മുനിസിപ്പിലാറ്റി തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം മാർച്ച് ഒന്ന് മുതൽ ഉച്ചസമയത്ത് ഷാർജയിൽ സൗജന്യ പാർക്കിങ് ലഭിക്കില്ല. റമദാൻ കാലത്തും സൗജന്യ പാർക്കിങ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് പൂർണ്ണമായും ഒഴിവാക്കുകയാണ് നഗരസഭ അധികൃതരുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് രാവിലെ എട്ടുമണിക്കും രാത്രി പത്ത് മണിക്കും ഇടക്ക് സൗജന്യ പാർക്കിങ് ഇല്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. എസ്എംഎസ് സംവിധാനം ഉപയോഗിച്ചും പാർക്കിങ് ഫീസ് അടക്കാമെന്നാണ് നഗരസഭ അധികൃതർ വ്യക്തമാക്കുന്നത്. പണം അടക്കാതെ പാർക്കിങ് സ്പെയ്സ് ഉപയോഗിക്കുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കും എന്നും അധികൃതർ വ്യക്തമാക്കുന്നു.
ഷാർജ : ഇനി ഷാർജയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണം അടക്കണം. ഷാർജയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നൽകി വരുന്ന സൗജന്യ പാർക്കിങ് മുഴുവനായും നിർത്തലാക്കാനാണ് മുനിസിപ്പിലാറ്റി തീരുമാനിച്ചിരിക്കുന്നത്.
ഇത് പ്രകാരം മാർച്ച് ഒന്ന് മുതൽ ഉച്ചസമയത്ത് ഷാർജയിൽ സൗജന്യ പാർക്കിങ് ലഭിക്കില്ല. റമദാൻ കാലത്തും സൗജന്യ പാർക്കിങ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് പൂർണ്ണമായും ഒഴിവാക്കുകയാണ് നഗരസഭ അധികൃതരുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് രാവിലെ എട്ടുമണിക്കും രാത്രി പത്ത് മണിക്കും
ഇടക്ക് സൗജന്യ പാർക്കിങ് ഇല്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.
എസ്എംഎസ് സംവിധാനം ഉപയോഗിച്ചും പാർക്കിങ് ഫീസ് അടക്കാമെന്നാണ് നഗരസഭ അധികൃതർ വ്യക്തമാക്കുന്നത്. പണം അടക്കാതെ പാർക്കിങ് സ്പെയ്സ് ഉപയോഗിക്കുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കും എന്നും അധികൃതർ വ്യക്തമാക്കുന്നു.