- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽ ഖൈമയിലെ ബസുകളിൽ കയറിയാൽ ഇനി സൗജന്യമായി വായിക്കാം; റിഡിങ് ട്രിപ്പ് വാഗ്ദാനം ചെയ്ത് റാസൽഖൈമ ട്രാൻസ്‌പോർട്ട് അഥോറിറ്റി
റാസൽഖൈമ: റാസൽ ഖൈമയിൽ പബ്ലിക് ബസുകളിൽ കയറുന്നവർക്ക് ഇനി സൗജന്യ വായനയും തരമാകും. യാത്രക്കാർക്കിടയിൽ വായനാ ശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അഥോറിറ്റി റീഡിങ് ട്രിപ്പ് എന്ന പേരിൽ പുതിയ സംരംഭം തുടങ്ങുന്നു. ഇക്കണോമിക് ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് റീഡിങ് ട്രിപ്പ് പദ്ധതി നടപ്പാക്കുന്നത്. തുടക്കമെന്ന നിലയിൽ രണ്ട് പബ്ലിക് ബസുകളിലും 10 ലിമോസീൻ കാറുകളിലുമാണ് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. എല്ലാ യാത്രക്കാർക്കും ഓരോ ബുക്കും മൂന്ന് ബ്രോഷറുകളുമാണ് നൽകുക. പൊതുപ്രശ്‌നങ്ങളിലുള്ള അവബോധം വളർത്തുന്നതിനാണ് ബ്രോഷറുകൾ നൽകുന്നത്. ആനുകാലിക പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ബുക്കുകളാണ് യാത്രക്കാർക്കു നൽകുകയെന്ന് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അഹമ്മദ് ഒബൈദ് അൽ ടൂണാജി വ്യക്തമാക്കി. ഘട്ടം ഘട്ടമായി പുസ്തകങ്ങൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. യാത്രക്കാർക്ക് പൊതുവിജ്ഞാനം വർധിപ്പിക്കാനും വായനാശീലം വളർത്താനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിൽ
റാസൽഖൈമ: റാസൽ ഖൈമയിൽ പബ്ലിക് ബസുകളിൽ കയറുന്നവർക്ക് ഇനി സൗജന്യ വായനയും തരമാകും. യാത്രക്കാർക്കിടയിൽ വായനാ ശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അഥോറിറ്റി റീഡിങ് ട്രിപ്പ് എന്ന പേരിൽ പുതിയ സംരംഭം തുടങ്ങുന്നു. ഇക്കണോമിക് ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് റീഡിങ് ട്രിപ്പ് പദ്ധതി നടപ്പാക്കുന്നത്.
തുടക്കമെന്ന നിലയിൽ രണ്ട് പബ്ലിക് ബസുകളിലും 10 ലിമോസീൻ കാറുകളിലുമാണ് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. എല്ലാ യാത്രക്കാർക്കും ഓരോ ബുക്കും മൂന്ന് ബ്രോഷറുകളുമാണ് നൽകുക. പൊതുപ്രശ്‌നങ്ങളിലുള്ള അവബോധം വളർത്തുന്നതിനാണ് ബ്രോഷറുകൾ നൽകുന്നത്. ആനുകാലിക പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ബുക്കുകളാണ് യാത്രക്കാർക്കു നൽകുകയെന്ന് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അഹമ്മദ് ഒബൈദ് അൽ ടൂണാജി വ്യക്തമാക്കി.
ഘട്ടം ഘട്ടമായി പുസ്തകങ്ങൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. യാത്രക്കാർക്ക് പൊതുവിജ്ഞാനം വർധിപ്പിക്കാനും വായനാശീലം വളർത്താനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ യാത്രക്കാരൻ പുസ്തകം തിരികെ ഏൽപ്പിക്കുകയും വേണം. അറബിയിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങൾ ആർഎകെടിഎ ബസുകളിൽ ലഭ്യമാണെന്നും യാത്ര ചെയ്യന്ന സമയം വായനക്കായി നീക്കി വയ്ക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത മൂന്നു വർഷത്തേക്ക് ഇന്റർ സിറ്റി ബസുകളിലാണ് ഇത്തരത്തിൽ സൗജന്യമായി ബുക്കുകൾ ലഭിക്കുന്നു. കാമ്പയിന്റെ ഭാഗമായി കൂടുതൽ ഭാഷകളിൽ പുസ്തകങ്ങൾ യാത്രക്കാർക്ക് വിതരണം ചെയ്യുമെന്നും അധികൃതർ പറയുന്നു.