റിച്ചാർഡ്സൺ: പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ച പുതിയ ടാക്സ്റിഫോംസ്, ടാക്സ് ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നീവിഷയങ്ങളെ കുറിച്ചു ടാക്സേഷൻ രംഗത്തെ പരിചയ സമ്പന്നർസംഘടിപ്പിക്കുന്ന ടാക്സ് സെമിനാർ ജനുവരി 13 ശനിയാഴ്ച ഡാളസ്സിൽനടക്കുന്നു.

രാവിലെ 11.30 മുതൽ 2.30 വരെ റിച്ചാർഡ്സൺ ഫൺ ഏഷ്യയിലാണ്
സെമിനാർ. പ്രവേശനം സൗജന്യമാണ്.പെർഫെക്ട് ടാക്സ് ആൻഡ് ഫിനാൻസ് സംഘടിപ്പിക്കുന്ന സെമിനാറിൽപങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ, ഈമെയിലിലോ, ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

ഫോൺ: 469 213 15199007
സ്ഥലം: 1210 ബെൽറ്റ് ലൈൻ റോഡ്, റിച്ചാർഡ്സൺടെക്സസ്75081