വെള്ളിയാഴ്‌ച്ച വൈകുന്നേരം ഓക് ലന്റിലെ പൊതുഗതാഗതത്തിൽ ജനങ്ങൾക്ക് സൗജന്യ യാത്ര ആസ്വദിക്കാം. ക്രിസ്തുമസിന് ഉണ്ടാകുന്ന മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി.

വെള്ളിയാഴ്‌ച്ച വൈകുന്നേരം നാല് മുതലാണ് ബസുകളിലും ട്രെയിനുകളിലും സൗജന്യ യാത്ര നല്കുക. ക്രിസ്തുമസിനോട് അടുക്കുമ്പോഴാണ് രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ഇത് ഒഴിവാക്കി ആളുകൾ പൊതുഗതാഗത്തെ ആശ്രയിക്കാൻ വേണ്ടി ബോധവത്കരണം നടത്താനാണ് നടപടി.