- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും; വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്നും വീണാ ജോർജ്ജ്; വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി
തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്നുദിവസമായി പ്രദേശത്ത് ഭീഷണിയുയർത്തിയ മൂർഖൻ പാമ്പിനെ പിടിക്കാൻ വേണ്ടിയാണ് അദ്ദേഹം അവിടെ എത്തിയത്്.
പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നു. വലതുകാലിലെ തുടയിലാണ് പാമ്പ് കടിച്ചത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്.. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
മറുനാടന് ഡെസ്ക്