- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി പി കെയർ പദ്ധതി കൂടുതൽ കുട്ടികളിൽ കൂടി വ്യാപിപ്പിക്കാൻ സർക്കാർ; 12 വയസ് വരെയുള്ള കുട്ടികൾക്ക് ജി പി സേവനം സൗജന്യമാക്കിയേക്കും; ആറ് വയസിന് മുകളിലുള്ളവർക്ക് വർഷത്തിൽ നാല് തവണ സൗജന്യ സേവനം ഉറപ്പാക്കുന്ന പദ്ധതി ഉടൻ
ഡബ്ലിൻ: രാജ്യത്തെ ജിപി കെയർ സേവനം കൂടുതൽ കുട്ടികളിൽ കൂടി വ്യാപിപ്പിക്കുന്നു. നിലവിൽ ആറ് വയസുവരെയുള്ളവർക്കാണ് ജിപിയുടെ സൗജന്യ സേവനം ലഭ്യമാകുക. എന്നാൽ ഇനി ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൂടി ജിപി കെയർ പദ്ധതി വ്യാപിപ്പിക്കാൻ ആണ് സർക്കാർ അംഗീകാരം നൽകിയത്. എന്നാൽ പദ്ധതി പൂർണമായും സൗജന്യമാവില്ല. 6 വയസ്സിന് മുകളിലുള്ളവർക്ക് വർഷത്തിൽ 4 തവണ സൗജന്യ സേവനവും അതിൽ കൂടുതൽ സേവനം ആവശ്യമുള്ളവർക്ക് കൺസൾട്ടേഷൻ ഫീയും നൽകേണ്ടി വരും.പദ്ധതി 12 വയസ്സുവരെയുള്ളവർക്കായി വിപുലപ്പെടുത്തുന്നത് 200000 രക്ഷിതാക്കൾക്ക് പ്രയോജനം ചെയ്യും. ആറുവയസ്സുവരെയുള്ളവർക്ക് ഫീസൊന്നും ചുമത്താൻ ആലോചനയില്ലെന്നും സർക്കാർ വ്യക്തമാക്കി. അവരുടെ ആശുപത്രി സന്ദർശനത്തിനു നിയന്ത്രണങ്ങളും കൊണ്ടുവരില്ല. മന്ത്രിസഭയുടെ കാലാവധി തീരുംമുൻപ് 18 നു താഴെയുള്ള എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.ഇതിന് ഒരു ബില്യനോളം ചെലവ് പ്രതീക്ഷിക്കുന്നു. സേവനം വ്യാപിപ്പിക്കുന്നതിനനുസരിച്ച് കൂടുതൽ ജി.പി.മാരെ നിയമിക്കണമെന്ന ആവശ്യവു
ഡബ്ലിൻ: രാജ്യത്തെ ജിപി കെയർ സേവനം കൂടുതൽ കുട്ടികളിൽ കൂടി വ്യാപിപ്പിക്കുന്നു. നിലവിൽ ആറ് വയസുവരെയുള്ളവർക്കാണ് ജിപിയുടെ സൗജന്യ സേവനം ലഭ്യമാകുക. എന്നാൽ ഇനി ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൂടി ജിപി കെയർ പദ്ധതി വ്യാപിപ്പിക്കാൻ ആണ് സർക്കാർ അംഗീകാരം നൽകിയത്.
എന്നാൽ പദ്ധതി പൂർണമായും സൗജന്യമാവില്ല. 6 വയസ്സിന് മുകളിലുള്ളവർക്ക് വർഷത്തിൽ 4 തവണ സൗജന്യ സേവനവും അതിൽ കൂടുതൽ സേവനം ആവശ്യമുള്ളവർക്ക് കൺസൾട്ടേഷൻ ഫീയും നൽകേണ്ടി വരും.പദ്ധതി 12 വയസ്സുവരെയുള്ളവർക്കായി വിപുലപ്പെടുത്തുന്നത് 200000 രക്ഷിതാക്കൾക്ക് പ്രയോജനം ചെയ്യും.
ആറുവയസ്സുവരെയുള്ളവർക്ക് ഫീസൊന്നും ചുമത്താൻ ആലോചനയില്ലെന്നും സർക്കാർ വ്യക്തമാക്കി. അവരുടെ ആശുപത്രി സന്ദർശനത്തിനു നിയന്ത്രണങ്ങളും കൊണ്ടുവരില്ല. മന്ത്രിസഭയുടെ കാലാവധി തീരുംമുൻപ് 18 നു താഴെയുള്ള എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.ഇതിന് ഒരു ബില്യനോളം ചെലവ് പ്രതീക്ഷിക്കുന്നു.
സേവനം വ്യാപിപ്പിക്കുന്നതിനനുസരിച്ച് കൂടുതൽ ജി.പി.മാരെ നിയമിക്കണമെന്ന ആവശ്യവുമായി ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്്.