മസ്‌ക്കറ്റ്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 46 യാത്രക്കാർക്ക് ഇക്കോണമി ക്ലാസ് നിരക്കിൽ ബിസിനസ് ക്ലാസ് യാത്ര ഒരുക്കിക്കൊണ്ട് ഒമാൻ എയർ. 17 മുതൽ 20 വരെയാണ് ഒമാൻ എയർ ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. മസ്‌ക്കറ്റ് എയർപോർട്ടിൽ നിന്നുള്ള 38 യാത്രക്കാർക്കും സലാലയിൽ നിന്നുള്ള എട്ട് യാത്രക്കാർക്കുമാണ് ഈ സൗജന്യ അപ്ഗ്രഡേഷൻ ലഭിക്കുന്നത്.

ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നതിന് പുറമേ മസ്‌ക്കറ്റ് എയർപോർട്ട് ബിസിനസ് ക്ലാസ് ലോഞ്ചിലും പ്രവേശനം അനുവദിക്കും. തെരഞ്ഞെടുക്കപ്പെട്ട ഫ്‌ളൈറ്റുകളിലെ ഇക്കോണമി ക്ലാസ് ടിക്കറ്റ് എട്ടുത്തിട്ടുള്ള എല്ലാ നാല്പത്തിയാറാം യാത്രക്കാർക്കുമാണ് ഈ സൗജന്യ ബിസിനസ് ക്ലാസ് യാത്ര തരപ്പെടുക.