വെല്ലിങ്ടൺ സിറ്റി കൗൺസിലിന്റെ പത്ത് വർഷ പദ്ധതികളുടെ ഭാഗമായുള്ള പൊളിച്ചെഴുത്തുകൾ മേയർ ജസ്റ്റിൻ ലെസ്റ്റർ പുറത്ത് വിട്ടു. പദ്ധതികളിലെ പ്രധാന നിർദ്ദേശങ്ങളിലൊന്നായി വീക്കെൻഡ് പാർക്കിങ് നിർത്തലാക്കുകയെന്നതാണ്. വീക്കെൻഡ് പാർക്കിങ് പണം ഈടാക്കുമ്പോൾ ഒരു തുക സമ്പാദിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.

സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതിനൊപ്പം പാർക്കിങ് നിരക്കിലെ നിലവിലെ തുക കുറയ്ക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ട്. നിലവിലെ 4.3 ശതമാനത്തിൽ നിന്നും 3.9 ശതമാനത്തിലേക്ക് പാർക്കിങ് നിരക്ക് താഴ്‌ത്തുന്ന കാര്യമാണ് നിർദ്ദേശത്തിലുള്ളത്.

മണിക്കൂറിന് 2.50 ഡോളർ നിരക്കിൽ് പാർക്കിങിന് ഈടാക്കണമെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതോടെ നഗരത്തിലെ വീക്കെൻഡുകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നും മേയർ പറയുന്നു.