- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഇനി കാത്തിരുന്നു മുഷിയേണ്ട; വെല്ലിങ്ടൺ ട്രെയിൻ, ബസ് സ്റ്റോപ്പുകളിൽ സൗജന്യ വൈ ഫൈ സൗകര്യം; അടുത്ത വർഷം മുതൽ ലഭ്യമാകും
വെല്ലിങ്ടൺ: വെല്ലിങ്ടണിലുള്ള ബസ്, ട്രെയിൻ സ്റ്റോപ്പുകളിൽ സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്താൻ ഗ്രേറ്റർ വെല്ലിങ്ടൺ റീജണൽ കൗൺസിൽ തീരുമാനമായി. അടുത്ത വർഷത്തോടെ യാത്രക്കാർക്ക് സൗജന്യ വൈ ഫൈ സൗകര്യം ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് പദ്ധതികൾ തയാറാക്കുന്നത്. യാത്രക്കായി കാത്തിരിക്കുന്നവർക്ക് അവരുടെ സമയം പാഴാക്കാതെ ഉപയോഗിക്കാൻ സൗജന്യ വൈഫൈ ഏർപ്പെടുത്തുന്നതോടെ സാധ്യമാകുമെന്നും റീജണൽ കൗൺസിൽ വിലയിരുത്തി. ഏറെ നേരം കാത്തിരിക്കുന്നവർക്ക് മുഷിപ്പ് ഒഴിവാക്കാൻ ഇതു പ്രയോജനപ്രദമാകുമെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് യാത്ര ഗുണകരമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും കൗൺസിലർ സ്യൂ കെഗ്ജ്‌ലി വ്യക്തമാക്കി. സൗജന്യ വൈ ഫൈ ഏർപ്പെടുത്തുന്നത് കമേഴ്‌സ്യൽ പാർട്ട്ണർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൗൺസിൽ.
വെല്ലിങ്ടൺ: വെല്ലിങ്ടണിലുള്ള ബസ്, ട്രെയിൻ സ്റ്റോപ്പുകളിൽ സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്താൻ ഗ്രേറ്റർ വെല്ലിങ്ടൺ റീജണൽ കൗൺസിൽ തീരുമാനമായി. അടുത്ത വർഷത്തോടെ യാത്രക്കാർക്ക് സൗജന്യ വൈ ഫൈ സൗകര്യം ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് പദ്ധതികൾ തയാറാക്കുന്നത്.
യാത്രക്കായി കാത്തിരിക്കുന്നവർക്ക് അവരുടെ സമയം പാഴാക്കാതെ ഉപയോഗിക്കാൻ സൗജന്യ വൈഫൈ ഏർപ്പെടുത്തുന്നതോടെ സാധ്യമാകുമെന്നും റീജണൽ കൗൺസിൽ വിലയിരുത്തി. ഏറെ നേരം കാത്തിരിക്കുന്നവർക്ക് മുഷിപ്പ് ഒഴിവാക്കാൻ ഇതു പ്രയോജനപ്രദമാകുമെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് യാത്ര ഗുണകരമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും കൗൺസിലർ സ്യൂ കെഗ്ജ്‌ലി വ്യക്തമാക്കി.
സൗജന്യ വൈ ഫൈ ഏർപ്പെടുത്തുന്നത് കമേഴ്‌സ്യൽ പാർട്ട്ണർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൗൺസിൽ.
Next Story