- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ വെ ഫൈകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തു കളഞ്ഞ് ജർമനി; കഫേകളിലും പൊതുസ്ഥലങ്ങളിലും ഇനി സ്വതന്ത്രമായി വൈ ഫൈ ആസ്വദിക്കാം
ബെർലിൻ: വിവിധ സ്ഥാപനങ്ങൾ ഉപയോക്താക്കൾക്ക് സൗജന്യമായി വൈ ഫൈ സൗകര്യം നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാൻ സർക്കാർ തലത്തിൽ നടപടിയായി. നിലവിലുള്ള നിയമം അനുസരിച്ച് സൗജന്യ വൈ ഫൈ ഉപയോഗിച്ച് ആരെങ്കിലും കുറ്റകൃത്യം ചെയ്താൽ അതിന്റെ ഉത്തരവാദിത്വം വൈ ഫൈയുടെ ഉടമയ്ക്കായിരിക്കും എന്നതായിരുന്നു. ആരെങ്കിലും തന്റെ ലാപ്‌ടോപ്പ് ഉപയോഗിച്ച് കഫേകളിലും മറ്റും ഇരുന്ന സിനിമ ഡൗൺലോഡ് ചെയ്യുകയോ മറ്റോ ചെയ്താൽ കഫേ ഉടമ നിയമനടപടികൾ നേരിടേണ്ടി വരുന്ന അവസ്ഥയായിരുന്നു. ഇതേ തുടർന്ന് മിക്ക സ്ഥാപനങ്ങളും വൈ ഫൈ സൗകര്യം ഉപയോക്താക്കൾക്ക് നൽകാൻ മടിച്ചിരുന്നു. ഏതാനും സ്ഥാപനങ്ങൾ മാത്രമാണ് സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. വൈ ഫൈ സൗകര്യത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാറ്റിയതോടെ പൊതുജനങ്ങൾക്ക് ഇപ്പോൾ കൂടുതൽ വൈ ഫൈ ആസ്വദിക്കാമെന്ന അവസ്ഥയായി.
ബെർലിൻ: വിവിധ സ്ഥാപനങ്ങൾ ഉപയോക്താക്കൾക്ക് സൗജന്യമായി വൈ ഫൈ സൗകര്യം നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാൻ സർക്കാർ തലത്തിൽ നടപടിയായി. നിലവിലുള്ള നിയമം അനുസരിച്ച് സൗജന്യ വൈ ഫൈ ഉപയോഗിച്ച് ആരെങ്കിലും കുറ്റകൃത്യം ചെയ്താൽ അതിന്റെ ഉത്തരവാദിത്വം വൈ ഫൈയുടെ ഉടമയ്ക്കായിരിക്കും എന്നതായിരുന്നു.
ആരെങ്കിലും തന്റെ ലാപ്‌ടോപ്പ് ഉപയോഗിച്ച് കഫേകളിലും മറ്റും ഇരുന്ന സിനിമ ഡൗൺലോഡ് ചെയ്യുകയോ മറ്റോ ചെയ്താൽ കഫേ ഉടമ നിയമനടപടികൾ നേരിടേണ്ടി വരുന്ന അവസ്ഥയായിരുന്നു. ഇതേ തുടർന്ന് മിക്ക സ്ഥാപനങ്ങളും വൈ ഫൈ സൗകര്യം ഉപയോക്താക്കൾക്ക് നൽകാൻ മടിച്ചിരുന്നു. ഏതാനും സ്ഥാപനങ്ങൾ മാത്രമാണ് സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്.
വൈ ഫൈ സൗകര്യത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാറ്റിയതോടെ പൊതുജനങ്ങൾക്ക് ഇപ്പോൾ കൂടുതൽ വൈ ഫൈ ആസ്വദിക്കാമെന്ന അവസ്ഥയായി.
Next Story