- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവി മുംബൈ ബസ് ടെർമിനലുകളിൽ യാത്രക്കാർക്ക് ഇനി മുതൽ സൗജന്യമായി വൈ ഫൈ ഉപയോഗിക്കാം; ഉദ്ഘാടനം ഇന്ന്
നവിമുംബൈ: നവി മുംബൈ മുനിസിപ്പൽ ബസ് ടെർമിനലുകളിൽ ഇനി മുതൽ യാത്രക്കാർക്ക് സൗജന്യമായി വൈ ഫൈ ഉപയോഗിക്കാം. ഇതിന്റെ ഉദ്ഘാടനം 25ന് നിർവഹിക്കും. തുടക്കമെന്ന നിലയിൽ ഐരോളി, വാഷി, ബേലാപ്പൂർ ബസ് ടെർമിനലുകളിലാണ് സൗജന്യ വൈ ഫൈ സംവിധാനം നടപ്പാക്കുന്നത്. എല്ലാ ബസ് ടെർമിനലുകളിൽ ഘട്ടം ഘട്ടമായി വൈ ഫൈ സമ്പ്രദായം നടപ്പാക്കാനാണ് ഉദ്ദേശമെന്ന് നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാൻ സാബു ഡാനിയേൽ വ്യക്തമാക്കി. വൈ ഫൈയുടെ ഉദ്ഘാടന ചടങ്ങിൽ സന്ദീപ് നായിക് എംഎൽഎ, ട്രാൻസ്പോർട്ട് ചെയർമാൻ സാബു ഡാനിയേൽ തുടങ്ങിയവർ പങ്കെടുക്കും. ബസ് ടെർമിനലുകളിൽ വൈ ഫൈ സമ്പ്രദായം നടപ്പാക്കിയ ശേഷം പിന്നീട് ബസുകളിൽ സൗജന്യ വൈ ഫൈ ആസ്വദിക്കാമെന്നും അധികൃതർ വെളിപ്പെടുത്തി.
നവിമുംബൈ: നവി മുംബൈ മുനിസിപ്പൽ ബസ് ടെർമിനലുകളിൽ ഇനി മുതൽ യാത്രക്കാർക്ക് സൗജന്യമായി വൈ ഫൈ ഉപയോഗിക്കാം. ഇതിന്റെ ഉദ്ഘാടനം 25ന് നിർവഹിക്കും. തുടക്കമെന്ന നിലയിൽ ഐരോളി, വാഷി, ബേലാപ്പൂർ ബസ് ടെർമിനലുകളിലാണ് സൗജന്യ വൈ ഫൈ സംവിധാനം നടപ്പാക്കുന്നത്. എല്ലാ ബസ് ടെർമിനലുകളിൽ ഘട്ടം ഘട്ടമായി വൈ ഫൈ സമ്പ്രദായം നടപ്പാക്കാനാണ് ഉദ്ദേശമെന്ന് നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാൻ സാബു ഡാനിയേൽ വ്യക്തമാക്കി.
വൈ ഫൈയുടെ ഉദ്ഘാടന ചടങ്ങിൽ സന്ദീപ് നായിക് എംഎൽഎ, ട്രാൻസ്പോർട്ട് ചെയർമാൻ സാബു ഡാനിയേൽ തുടങ്ങിയവർ പങ്കെടുക്കും. ബസ് ടെർമിനലുകളിൽ വൈ ഫൈ സമ്പ്രദായം നടപ്പാക്കിയ ശേഷം പിന്നീട് ബസുകളിൽ സൗജന്യ വൈ ഫൈ ആസ്വദിക്കാമെന്നും അധികൃതർ വെളിപ്പെടുത്തി.
Next Story