കുവൈറ്റ്സിറ്റി: കുവൈറ്റും സ്മാർട്ടാകാനൊരുങ്ങുകയാണ്. രാജ്യമെങ്ങും സൗജന്യ ഇന്റർനെറ്റ് നല്കുന്ന പദ്ധതിയുടെ ഭാഗമായി മുബാറകിയ സൂക്കിൽ് ഉടൻ സൗജന്യ വൈഫൈ സ്ഥാപിക്കുമെന്ന് അമിർ ഷെയ്ഖ് സാബ അൽ അഹമ്മദ് അൽ ജാബർ അൽ സാബ വ്യക്തമാക്കി.

ക്രമേണ രാജ്യം മുഴുവൻ വൈഫൈ സ്ഥാപിക്കും. വയർലൈസ് മൊബൈൽ ഡേറ്റ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പിന്നാലെ എല്ലായിടത്തും ബ്രോഡ്ബാൻഡ് സൗകര്യമെത്തിക്കാനും പദ്ധതിയിടുന്നുണ്ട്.