ടുത്ത വർഷം ഫെബ്രുവരി മുതൽ രാജ്യത്തെ ബസ് യാത്രക്കാർക്കും ഇനി സൗജന്യമായി ഇന്റർനെറ്റ് ആസ്വദിക്കാം. ഫെബ്രുവരി മുതൽ 300 ഓളം ബസ് സർവ്വീസുകളിൽ ഫ്രീ വൈഫൈ നല്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട് ഓപ്പറേറ്റർ ആണ് അറിയിച്ചത്.

ആദ്യ ഘട്ടത്തിൽ ബുകിറ്റ് മേറാ ഹാർബർ ഫ്രണ്ട്, ആൻഡ് ഷെന്റോൺ മേഖലകളിലുള്ള ബസുകളിലായിരിക്കും സൗകര്യം ഒരുക്കുക. ബുകിറ്റ് മേറ ബസ് പാക്കേജിന്റെ ബാഗമായി നിരവദി സൗജന്യ സേവനങ്ങളും ഒരുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ മുതൽ ഇന്റർആക്ടീവിനുള്ള ടച്ച് സ്‌ക്രിൻ പാനലുകളും ഫീഡ് ബാക് പാനലുകളും കൊണ്ടുവന്നിട്ടുണ്ട്. ടച്ച് സ്‌ക്രീൻ പാനലിനുള്ളിൽ യാത്രാ സർവ്വീസുകളെ ക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ബസ് റൂട്ടുകൾ സമയം, കാലതാമസം എന്നിവയെല്ലാം ഇവയിൽ അറിയാൻ കവിയും.ഫീഡ്ബാക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത് വഴി യാത്രക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കഴിയും.