മനാമ: വിനോദ സഞ്ചാര മേഖല കൂടുതൽ ആകർഷണീയമാക്കാനുള്ള നടപടികൾ ബഹ്‌റിൻ ആരംഭിച്ചു. പ്രാരംഭ നടപടിയെന്നോണം മുഹറഖിലെ വിവിധ ടൂറിസം ലൊക്കേഷനുകളിൽ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. ബഹ്‌റിന്റെ മുൻ തലസ്ഥാന നഗരമായ മുഹറഖ് ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്.

സ്വന്തമായി സ്മാർട്ട് ഫോൺ ആപ്പ് വരെയുള്ള സിറ്റിയാണ് മുഹറഖ്. നഗരം സന്ദർശിക്കാൻ ആദ്യമായെത്തുന്നവർക്ക് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. സിറ്റിയെക്കുറിച്ചുള്ള വിശദ വിവരങ്ങളെല്ലാം ഈ ആപ്പിലുണ്ട്.

ബഹ്‌റിൻ അന്താരാഷ്ട്ര വിമാനത്താവളം, ഓൾഡ് മുഹറഖ് സൂഖ്, മറ്റ് ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം തന്നെ സൗജന്യ വൈഫൈ ലഭ്യമാകും.