ദുബൈ : ദുബൈ വിമാനത്താവളങ്ങളിൽ ഇനിമുതൽ പരിധിയില്ലാതെ സൗജന്യ വൈഫൈ ലഭ്യാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ മക്തൂം വിമാനത്താവളത്തിലും അതിവേഗ സൗജന്യ വൈഫൈ പരിധിയില്ലാതെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ചയാണ് ദുബൈ ഇന്റർനാഷണൽ, ദുബൈ വേൾഡ് സെൻട്രലിലും സംവിധാനം നടപ്പാക്കിയത്. ഉപഭോക്താക്കളെ ഉൾക്കൊള്ളിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അൽ മക്തൂം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതിവേഗ സൗജന്യ വൈഫൈ
ഏർപ്പെടുത്തുന്നതെന്ന് 'ദുബൈ എയർപോർട്സ്' അധികൃതർ അറിയിച്ചു.

ഈ വർഷം ജൂലൈ മുതൽ കോൺകോഴ്സ് ഡിയിൽ നടത്തി പൈലറ്റ് പദ്ധതിയുടെ വിജയത്തിനു ശേഷമാണ് എല്ലാ ടെർമിനലുകളിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.