- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിലെ ബസ് യാത്ര ഇനി സ്മാർട്ടായി; പബ്ലിക് ബസിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് സൗജന്യ വൈഫൈ; ആധുനിക സൗകര്യങ്ങളുമായി പത്ത് ബസുകൾ കൂടി നിരത്തിലിറക്കി
ഷാർജ: ഷാർജയിലെ ബസ് യാത്ര ഇനി സ്മാർട്ടായി നടത്താം. ഷാർജയിലെ പബ്ലിക് ബസുകളിൽ ദീർഘദൂര യാത്ര നടത്തുന്നവർക്കാണ് സമയം കളയാൻ ഇനി മുതൽ സൗജന്യ വൈഫൈ സൗകര്യം ഉണ്ടാകും. ബസുകളിൽ വൈഫൈ കൂടാതെ ഉയർന്ന ഗുണമേന്മയുള്ള എസി, ലഗേജ് ക്യാരിയറുകൾക്ക് കൂടതൽ സ്ഥലം, ഗുണമേന്മയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ആർടിഎ ഷാർജ 10 ആഡംബര ബസുകൾ കൂട
ഷാർജ: ഷാർജയിലെ ബസ് യാത്ര ഇനി സ്മാർട്ടായി നടത്താം. ഷാർജയിലെ പബ്ലിക് ബസുകളിൽ ദീർഘദൂര യാത്ര നടത്തുന്നവർക്കാണ് സമയം കളയാൻ ഇനി മുതൽ സൗജന്യ വൈഫൈ സൗകര്യം ഉണ്ടാകും. ബസുകളിൽ വൈഫൈ കൂടാതെ ഉയർന്ന ഗുണമേന്മയുള്ള എസി, ലഗേജ് ക്യാരിയറുകൾക്ക് കൂടതൽ സ്ഥലം, ഗുണമേന്മയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
ആർടിഎ ഷാർജ 10 ആഡംബര ബസുകൾ കൂടിയാണ് ഇന്റർസിറ്റി ഫ്‌ലീറ്റിൽ കൂട്ടിച്ചേർത്തത്. ഇതോടെ ബസുകളുടെ എണ്ണം 69 ആയി.തിരക്ക് പരിഗണിച്ച് കഴിഞ്ഞ വർഷം ആർടിഎ ഷാർജ 39 ഇന്റർസിറ്റി പബ്ലിക് ബസുകളാണ് പുറത്തിറക്കിയത്. പബ്ലിക് ഹോളീഡേയ്‌സും വീക്കെന്റും ഉദ്ദേശിച്ചാണ് ഇത്.
ചെറിയ ട്രിപ്പുകൾക്ക് 5 ദിർഹത്തിനും 20 ദിർഹത്തിനും ഇടയ്ക്കാണ് യാത്രാ നിരക്ക്. ദീർഘദൂര യാത്രകൾക്ക് 20 ദിർഹത്തിനും 30 ദിർഹത്തിനും ഇടയ്ക്കാണ് നിരക്ക്. പെർഫോമൻസ് മികച്ചതാക്കാൻ ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ആർടിഎ നൽകിയിട്ടുണ്ട്. പുതിയ ബസുകളിലെല്ലാം ഇന്റേണൽ,എക്‌സ്റ്റേണൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ബസിന്റെ വാതിലുകൾ അപ്രതീക്ഷിതമായി അടഞ്ഞുപോകാതിരിക്കാൻ ക്വാളിറ്റി സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് സുഖകരമായ യാത്രയാണ് ഈ ബസുകൾ പ്രദാനം ചെയ്യുന്നത്. കൂടുതൽ പേർ ഷാർജയിലെ പബ്ലിക് ബസുകളിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ.