- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് അവധി ദിനങ്ങളിൽ സൗജന്യ വൈഫൈർ നെറ്റ് സൗകര്യമൊരുക്കി എത്തിസലാത്ത്; സേവനം ഇന്ന് മുതൽ ലഭ്യം
ദുബൈ: ബലിപ്പെരുന്നാൾ അവധി ദിനങ്ങളിൽ യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം. യുഎഇയിലെ ടെലികോം കമ്പനിയായ എത്തിസലാത്താണ് ആകർഷകമായ ഓഫർ പ്രഖ്യാപിച്ചത്. യുഎഇ സിം ഉപയോഗിക്കുന്ന ആർക്കും മാളുകളിലും പൊതു ഇടങ്ങളിലും എത്തിസലാത്ത് ഒരുക്കിയ വൈഫൈ സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും. സെപ്റ്റംബർ എട്ട് മുതൽ 17 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഷോപ്പിങ് മാളുകൾ, പാർക്കുകൾ, ബീച്ച്, സ്പോർട്സ് കേന്ദ്രങ്ങൾ, വിമാനത്താവളം തുടങ്ങി എല്ലായിടങ്ങളിലും വൈഫൈ ഹോട്ട്സ്പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. എന്ന എസ്എസ്ഐഡി സിഗ്‌നലിലാണ് സൗജന്യ വൈഫൈ ലഭിക്കുക.രാജ്യത്തെ 300 കേന്ദ്രങ്ങളിൽ മൊബൈലുകളിൽ 'യു.എ.ഇ. വൈഫൈ' സൗജന്യമായി കണക്ട് ചെയ്യും. സൗജന്യ കണക്ഷൻ ലഭിക്കാൻ മൊബൈൽ 'യു.എ.ഇ. വൈഫൈ ബൈ ഇത്തിസലാത്ത്' എന്ന സിഗ്‌നലിലേക്ക് ബന്ധപ്പെടുത്തണം.രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത്തിസലാത്തിൽ നിന്ന് പിൻ നമ്പർ സഹിതമുള്ള എസ്.എം.എസ്.സന്ദേശം ലഭിക്കും. തുടർന്ന് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പിൻ നമ്പറായിരിക്കും പാസ് വേർഡ്. സൗജന്യ വൈഫൈ ലഭിക്കുന്ന ഇടങ്
ദുബൈ: ബലിപ്പെരുന്നാൾ അവധി ദിനങ്ങളിൽ യുഎഇയിൽ അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം. യുഎഇയിലെ ടെലികോം കമ്പനിയായ എത്തിസലാത്താണ് ആകർഷകമായ ഓഫർ പ്രഖ്യാപിച്ചത്. യുഎഇ സിം ഉപയോഗിക്കുന്ന ആർക്കും മാളുകളിലും പൊതു ഇടങ്ങളിലും എത്തിസലാത്ത് ഒരുക്കിയ വൈഫൈ സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും. സെപ്റ്റംബർ എട്ട് മുതൽ 17 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
ഷോപ്പിങ് മാളുകൾ, പാർക്കുകൾ, ബീച്ച്, സ്പോർട്സ് കേന്ദ്രങ്ങൾ, വിമാനത്താവളം തുടങ്ങി എല്ലായിടങ്ങളിലും വൈഫൈ ഹോട്ട്സ്പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. എന്ന എസ്എസ്ഐഡി സിഗ്‌നലിലാണ് സൗജന്യ വൈഫൈ ലഭിക്കുക.രാജ്യത്തെ 300 കേന്ദ്രങ്ങളിൽ മൊബൈലുകളിൽ 'യു.എ.ഇ. വൈഫൈ' സൗജന്യമായി കണക്ട് ചെയ്യും.
സൗജന്യ കണക്ഷൻ ലഭിക്കാൻ മൊബൈൽ 'യു.എ.ഇ. വൈഫൈ ബൈ ഇത്തിസലാത്ത്' എന്ന സിഗ്‌നലിലേക്ക് ബന്ധപ്പെടുത്തണം.രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത്തിസലാത്തിൽ നിന്ന് പിൻ നമ്പർ സഹിതമുള്ള എസ്.എം.എസ്.സന്ദേശം ലഭിക്കും. തുടർന്ന് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പിൻ നമ്പറായിരിക്കും പാസ് വേർഡ്. സൗജന്യ വൈഫൈ ലഭിക്കുന്ന ഇടങ്ങൾ അറിയുന്നതിന് etisalat.ae/wifi സന്ദർശിക്കുകയോ 'അറൗണ്ട് മി' എന്ന ഇന്ററാക്ടീവ് മാപ് ഉപയോഗിക്കുകയോ ചെയ്യാം. ഈദാഘോഷത്തിന് ശേഷവും ഈ കണക്ഷൻ നിലനിർത്തുന്നതിന് പ്രത്യേക പാക്കേജുകൾ ലഭ്യമാണ്.