- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് സിറ്റിയിലും സൗജന്യ വൈഫൈ; ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടം
കോർക്ക്: ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ കോർക്ക് സിറ്റിയിലും സൗജന്യ വൈഫൈ ഏർപ്പെടുത്താൻ തീരുമാനമായി. ടൂറിസം പ്രൊമോഷന്റെ ഭാഗമായി സെന്റ് പാട്രിക്‌സ് സ്ട്രീറ്റ്, ഗ്രാൻഡ് പരേഡ്, പോൾ സ്ട്രീറ്റ്, സിറ്റി സെന്ററിലെ ബോർഡ് വാക്ക് എന്നിവിടങ്ങളിൽ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് 2013-ൽ പ്രഖ്യാപനമ
കോർക്ക്: ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ കോർക്ക് സിറ്റിയിലും സൗജന്യ വൈഫൈ ഏർപ്പെടുത്താൻ തീരുമാനമായി. ടൂറിസം പ്രൊമോഷന്റെ ഭാഗമായി സെന്റ് പാട്രിക്‌സ് സ്ട്രീറ്റ്, ഗ്രാൻഡ് പരേഡ്, പോൾ സ്ട്രീറ്റ്, സിറ്റി സെന്ററിലെ ബോർഡ് വാക്ക് എന്നിവിടങ്ങളിൽ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് 2013-ൽ പ്രഖ്യാപനമുണ്ടായിരുന്നു. ബിറ്റ്‌സ്ബസ് ആയിരുന്നു ഇന്റർനെറ്റ് ലഭ്യത നൽകിയിരുന്നത്.
ടൂറിസം പദ്ധതികൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കോർക്ക് സിറ്റിയിലുള്ളവർക്കും വൈഫൈ സേവനം ലഭ്യമാക്കുന്നതെന്ന് കോർക്ക് സിറ്റി കൗൺസിൽ വ്യക്തമാക്കി. കോർക്ക് സിറ്റിയുടെ ടൂറിസം വെബ് സൈറ്റിന്റെ (www.cork.ie) ഉദ്ഘാടനവും ഇന്ന് നിർവഹിക്കും. കോർക്ക് സിറ്റിയെ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെല്ലാമെന്ന് കോർക്ക് സിറ്റി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് ആൻ ഡോഹർട്ടി പറയുന്നു.
ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി കോർക്ക് ബൈക്ക് സ്‌കീം, എലിസബത്ത് ഫോർട്ട്, ഫിറ്റ്‌ജെറാൾഡ്‌സ് പാർക്ക്, വർഷത്തിൽ 24 ഫെസ്റ്റിവൽ എന്നിവ ഒരുക്കുന്നുണ്ടെന്നും ആൻ ഡോഹർട്ടി വ്യക്തമാക്കി.