3 ഡി കാമസൂത്ര എന്ന ചിത്രം സംവിധാനം ചെയ്ത് വാർത്തകളിൽ നിറഞ്ഞ രൂപേഷ് പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാൻസ് ചലച്ചിത്രോത്സവത്തിൽ ഫ്രഞ്ച് യുവനടി കാണാനെത്തിയതാണ് ഇക്കുറി രൂപേഷിനെ വാർത്തകളുടെ ഭാഗമാക്കിയത്.

രൂപേഷിന്റെ കടുത്ത ആരാധികയായ ഫ്രഞ്ച് യുവനടി അർധ നഗ്നയായാണ് സംവിധായകനു മുന്നിൽ എത്തിച്ചേർന്നത്. ടോപ്‌ലെസ്സായി എത്തിയ യുവനടി അടുത്ത ചിത്രത്തിൽ ഒരു അവസരം ചോദിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ ചുറ്റുമുള്ളവരാകെ ഞെട്ടിത്തരിച്ചു. തന്റെ പുതിയ ചിത്രങ്ങളായ 'ദ മങ്ക് ഹു ഫക്ക്ഡ് എ ലിമോസിൻ' , 'ദ മെമോയ്‌ഴ്‌സ് ഓഫ് ആൻ ഇന്ത്യൻ ഗെയ്ഷ' എന്നിവയുടെ പ്രചാരണത്തിന് കാനിലെത്തിയ രൂപേഷും യുവനടിയുടെ പ്രകടനം കണ്ട് ഞെട്ടിയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഇരുവരും ചേർന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സംവിധായകന്റെ 3 ഡി കാമസൂത്ര കണ്ട് ഭ്രമിച്ചു വശായ ഔറോറ നൂവായ്ൽഹാസ് എന്ന നടിയാണ് സ്ഥലകാലബോധമില്ലാതെ രൂപേഷിനു നേർക്ക് പാഞ്ഞടുത്തതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. സംവിധായകന്റെ കണ്ണിൽ തന്റെ രൂപം പതിപ്പിക്കാൻ ആയിരുന്നത്രെ ഈ ഉദ്യമം. ഇതിലൂടെ അടുത്ത ചിത്രത്തിൽ തന്റെ അവസരമുറപ്പിക്കാനാണ് നടി ലക്ഷ്യമിട്ടിരുന്നതെന്നും ഗോസിപ്പ് കോളങ്ങൾ എഴുതുന്നു.

രൂപേഷ് പോൾ കഥയും തിരക്കഥയും ഒരുക്കിയ കാമസൂത്ര ത്രിഡി ഓസ്‌കാർ അവാർഡിനായുള്ള കണ്ടൻഷൻ പട്ടികയിൽ ഇടം പിടിച്ചിരുന്നു. മികച്ച സിനിമ, ഒറിജിനൽ സ്‌കോർ, ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തെ ഉൾപ്പെടുത്തിയിരുന്നത്.

കാമസൂത്ര ത്രിഡി ഒരു അശ്ലീലചിത്രമല്ലെന്നും അത് മനുഷ്യരുടെ സ്‌നേഹത്തിന്റെയും പകയുടെയും കാമത്തിന്റെയും കഥയാണെന്ന് രൂപേഷ് പലവട്ടം വിശദീകരിച്ചിരുന്നു. ചിത്രത്തിൽ നായികയായി അഭിനയിച്ചത് ബോളിവുഡ് താരമായ ഷെർലിൻ ചോപ്രയാണ്. ചിത്രീകരണ സമയത്ത് പുറത്തുവന്ന ഷെർലിന്റെ നഗ്‌നചിത്രങ്ങളും മറ്റും ചിത്രം ഒരു അശ്ലീലചിത്രമാണെന്ന ധാരണ പരത്താൻ പൊതുവേ ഇടവരുത്തിയതെന്നായിരുന്നു രൂപേഷിന്റെ വിശദീകരണം.