ഫ്രാൻസിലെ ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ സമരം മൂന്നാം ദിവസം പിന്നിട്ടതോടെ യൂറോപ്പിലാകമാനമുള്ള വിമാനയാത്രികർ ദുരിതത്തിലായിരിക്കുകയാണ്. ശമ്പള വർദ്ധനവ് ഉന്നയിച്ചാണ് ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഇതോടെ ഫ്രാൻസുവഴിയുള്ള വിമാനസർവ്വീസുകൾ എല്ലാം താളംതെറ്റിയിരിക്കുകയാണ്. ഏകദേശം 430 സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. ബഡ്ജറ്റ് കമ്പനികളായ റയാൻ എയറും ഈസി ജെറ്റും സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട. മാഡ്രിഡ്, ബാഴ്സലോണ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും സമരം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എയർ ഫ്രാൻസ് പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഡൊമസ്റ്റിക് സർവീസുകളാണ് പരമാവധി റദ്ദാക്കാൻ കമ്പനി ശ്രമിക്കുന്നത്.

തിങ്കളാഴ്‌ച്ച മുതൽ ആണ് ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ സമരം തുടങ്ങിയത്. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെല്ലാം വെട്ടിലായിരിക്കു കയാണ്. കമ്പനികൾ യാത്രക്കാർക്ക് വി്മാനങ്ങളുടെ സമയവും റദ്ദാക്കണ വിവരവും മെയ്ൽ വഴിയും എസ്എംഎസ് വഴിയുടെ അറിയിപ്പ് നല്കുന്നുണ്ട്.