- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നും നാളെയും ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു
പാരീസ്: ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ ഇന്നും നാളെയും നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. യൂറോപ്പിലാകമാനം വിമാനയാത്രയ്ക്ക് തടസം വരുത്തുമായിരുന്ന പണിമുടക്കാണ് ചർച്ചയെ തുടർന്ന് പിൻവലിച്ചത്. എയർ ട്രാഫിക് കൺട്രോളർമാരുടെ യൂണിയനുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചകൾക്കൊടുവിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. യൂറോപ്പില
പാരീസ്: ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ ഇന്നും നാളെയും നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. യൂറോപ്പിലാകമാനം വിമാനയാത്രയ്ക്ക് തടസം വരുത്തുമായിരുന്ന പണിമുടക്കാണ് ചർച്ചയെ തുടർന്ന് പിൻവലിച്ചത്.
എയർ ട്രാഫിക് കൺട്രോളർമാരുടെ യൂണിയനുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചകൾക്കൊടുവിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. യൂറോപ്പിലാകമാനം വിമാനയാത്രയ്ക്ക് തടസം വരുത്തും വിധം ഏറെ സർവീസുകൾ റദ്ദാക്കാൻ ഏവിയേഷൻ അധികൃതർ തയ്യാറെടുക്കവേയായിരുന്നു പണിമുടക്ക് പിൻവലിച്ചതായി പ്രഖ്യാപനമുണ്ടായത്.
അതേസമയം എയർ ട്രാഫിക് കൺട്രോളർമാരെ പണിമുടക്ക് നടത്തുന്നതിൽ നിന്നു വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബജറ്റ് എയർലൈനായ റയാൻ എയർ യൂറോപ്യൻ യൂണിയന് പരാതി നൽകാനിരിക്കെയാണ് പണിമുടക്ക് പിൻവലിച്ചെന്ന പ്രഖ്യാപനമുണ്ടായത്. Keep Europe's Skies Open എന്ന പേരിൽ തയാറാക്കുന്ന ലക്ഷക്കണക്കിന് ആൾക്കാർ ഒപ്പിട്ട പരാതി യൂറോപ്യൻ കമ്മീഷന് സമർപ്പിച്ചാൽ അധികൃതർക്ക് നടപടി സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല എന്നാണ് റയാൻ എയർ അധികൃതർ വ്യക്തമാക്കുന്നത്.
അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കുന്നവർക്കും മറ്റും ഇത്തരത്തിൽ യൂണിയനുകളുടെ സ്വാർഥപരമായ പണിമുടക്കുകൾ ഏറെ അസൗകര്യം സൃഷ്ടിക്കുന്നത് അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ഒട്ടു മിക്ക സമ്മറിലും ഇത്തരം പണിമുടക്കുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണെന്നും റയാൻ എയർ ചീഫ് മാർക്കറ്റിങ് ഓഫീസർ കെന്നി ജേക്കബ്‌സ് ചൂണ്ടിക്കാട്ടി. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ യൂണിയനുകൾ മികച്ച ആയുധമായി ഇത്തരം പണിമുടക്ക് മാർഗങ്ങൾ സ്വീകരിക്കുന്നത് അപലപനീയമാണെന്നും കെന്നി ജേക്കബ്‌സ് പറയുന്നു.