അടുത്ത മാസം അഞ്ച് ദിവസം ഫ്രാൻസ് എയർപോർട്ട് സ്തംഭിച്ചേക്കും.കരാർ പുനരാലോചനയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് വിമാനത്താവള തൊഴിലാളികളും മേലധികാരികളും തമ്മിലുള്ള തർക്കത്തിനെ തുടർന്ന് ജൂലൈയിൽ യൂണിയനുകൾ അഞ്ച് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു.

എയ്‌റോപോർട്‌സ് ഡി പാരീസിലെ (ചാൾസ് ഡി ഗല്ലെ-റോയിസി, ഓർലി വിമാനത്താവളങ്ങൾ) തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന എല്ലാ ട്രേഡ് യൂണിയനുകളും ജൂലൈ 1 നും ജൂലൈ 5 നും ഇടയിൽ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നു.വേനൽക്കാല അവധിയാത്രാ തിരക്കുകളും യൂറോപ്യൻ യൂണിയൻ കൊണ്ടുവരുന്ന വാക്‌സിൻ പാസ്‌പോർട്ടിന്റെ തുടക്കവും എല്ലാം ജൂലൈ 1 ന് ആയതുകൊണ്ട് തന്നെ സമരം ഒഴിവാക്കാൻ അധികാരികൾ ശ്രമിക്കുമെന്നാണ് തൊഴിലാളികൾ കരുതുന്നത്.

എയർപോർട്ടുകളിലെ ജീവനക്കാർക്കായി പുതിയ വർക്ക് കരാറുകൾ കൊണ്ടുവരുന്നതിനുള്ള എയറോപോർട്‌സ് ഡി പാരീസിന്റെ ദീർഘകാല പദ്ധതിയെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. കരാർശമ്പളം, തൊഴിൽ നഷ്ടം, ജീവനക്കാരുടെ അവകാശങ്ങളും ബോണസും കുറയ്ക്കുമെന്നും യൂണിയനുകൾ ആരോപിക്കുന്നു.