- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ ഇന്ധന വില വർദ്ധനവിനെതിരെ തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ആളുകൾ; റോഡുകൾ ഉപരോധിച്ചും റാലി നടത്തിയും 2000 സ്ഥലങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയതോടെ ഏറ്റുമുട്ടലുമായി പൊലീസും; ആക്രമണത്തിൽ ഒരാൾ മരിച്ചു; 400 ലധികം പേർക്ക് പരുക്ക്; യെല്ലോ വെസ്റ്റ് പ്രതിഷേധം അണപൊട്ടിയത് ഇങ്ങനെ
നികുതി വർധന മൂലം ഫ്രാൻസിൽ ഇന്ധന വില വർദ്ധിച്ചിക്കുന്നതിന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് പതിനായിരക്കണക്കിന് ആളുകൾ.റോഡുകൾ ഉപരോധിച്ചും കുത്തിയിരുന്നും റാലി നടത്തിയും രാജ്യത്തിന്റെ എല്ലാ മേഖലകളിലും ജനങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ പൊലീസും ഏറ്റുമുട്ടലുമായി രംഗത്തിറങ്ങി. സമരം ചെയ്ത ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി.തോടെ നിരവധി പേർക്ക് പരുക്കേറ്റു. ഒരാൾ മരിക്കുകയും 409 പേർക്കു പരുക്കേറ്റതായുമാണ് കണക്ക്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ 28 പേർ സുരക്ഷാ സോനാംഗങ്ങളാണ്. 2000 സ്ഥലങ്ങളിലായി രണ്ടര ലക്ഷം പേരെങ്കിലും ശനിയാഴ്ച സംഗമവും റാലിയും നടത്തിയെന്നാണ് റിപ്പോർട്ട്്.യെല്ലോ വെസ്റ്റ്സ്' പ്രതിഷേധം എന്നു പേരിട്ടാണ് പ്രക്ഷോഭം. റോഡുകൾ നിയന്ത്രിക്കുമ്പോൾ ധരിക്കുന്ന മഞ്ഞ ജാക്കറ്റുകൾ ധരിച്ചാണ് പ്രക്ഷോഭമെന്നതാണ് പ്രത്യേകത. സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധമാണ് തെരുവിലെത്തിയത്.. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഏർപ്പെടുത്തിയ ഗ്രീൻ ടാക്സിനെത്തുടർന്ന് ഇന്ധനവിലയിൽ 20 ശതമാനം വർധനയുണ്ടായതോടെയാണ് ആളുകൾ തെര
നികുതി വർധന മൂലം ഫ്രാൻസിൽ ഇന്ധന വില വർദ്ധിച്ചിക്കുന്നതിന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് പതിനായിരക്കണക്കിന് ആളുകൾ.റോഡുകൾ ഉപരോധിച്ചും കുത്തിയിരുന്നും റാലി നടത്തിയും രാജ്യത്തിന്റെ എല്ലാ മേഖലകളിലും ജനങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ പൊലീസും ഏറ്റുമുട്ടലുമായി രംഗത്തിറങ്ങി.
സമരം ചെയ്ത ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി.തോടെ നിരവധി പേർക്ക് പരുക്കേറ്റു. ഒരാൾ മരിക്കുകയും 409 പേർക്കു പരുക്കേറ്റതായുമാണ് കണക്ക്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ 28 പേർ സുരക്ഷാ സോനാംഗങ്ങളാണ്.
2000 സ്ഥലങ്ങളിലായി രണ്ടര ലക്ഷം പേരെങ്കിലും ശനിയാഴ്ച സംഗമവും റാലിയും നടത്തിയെന്നാണ് റിപ്പോർട്ട്്.യെല്ലോ വെസ്റ്റ്സ്' പ്രതിഷേധം എന്നു പേരിട്ടാണ് പ്രക്ഷോഭം. റോഡുകൾ നിയന്ത്രിക്കുമ്പോൾ ധരിക്കുന്ന മഞ്ഞ ജാക്കറ്റുകൾ ധരിച്ചാണ് പ്രക്ഷോഭമെന്നതാണ് പ്രത്യേകത. സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധമാണ് തെരുവിലെത്തിയത്..
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഏർപ്പെടുത്തിയ ഗ്രീൻ ടാക്സിനെത്തുടർന്ന് ഇന്ധനവിലയിൽ 20 ശതമാനം വർധനയുണ്ടായതോടെയാണ് ആളുകൾ തെരുവിലിറങ്ങിയത്.