- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാജയമറിയാതെ 34 മത്സരങ്ങൾ; ജയത്തോടെ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്താൻ ഇഗ സ്യാംതെക്; വനിതാ വിഭാഗം ഫൈനൽ പോരാട്ടം കോക്കോ ഗൗഫിനെതിരെ; കന്നി കിരീടം ലക്ഷ്യമിട്ട് യു എസ് താരം
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ഫൈനൽ പോരാട്ടത്തിൽ നിലവിലെ ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്റെ ഇഗ സ്യാംതെക് 18-ാം സീഡായ അമേരിക്കൻ കൗമാരതാരം കോക്കോ ഗൗഫിനെ നേരിടും. ജൂൺ നാലിന് ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് മത്സരം നടക്കും.
2020-ലെ ഫ്രഞ്ച് ഓപ്പൺ കിരീടജേതാവായ ഇഗ സ്യാംതെക് റഷ്യയുടെ ഡാരിന കസറ്റ്കിനയെ തകർത്താണ് ഫൈനലിലേക്ക് പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സ്യാംതെക് വിജയം. സ്‌കോർ: 6-2, 6-1. മുൻ ചാമ്പ്യനെതിരേ ഒന്നു പൊരുതാൻ പോലുമാകാതെ സീഡില്ലാതാരമായ ഡാരിന വിയർത്തു.
ടൂർണമെന്റിലുടനീളം അട്ടിമറികളുമായി തിളങ്ങിയ ഡാരിനയ്ക്ക് ആ മികവ് സെമിയിൽ പുറത്തെടുക്കാനായില്ല. കരിയറിലെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമാണ് ഇഗ സ്യാംതെക് ലക്ഷ്യം വെയ്ക്കുന്നത്. ഈ സീസണിൽ താരം ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്.
രണ്ടാം സെമിയിൽ 18-ാം സീഡായ ഗൗഫ് ഇറ്റലിയുടെ മാർട്ടിന് ട്രെവിസനെ തകർത്താണ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കൻ താരം വിജയം നേടിയത്. സ്‌കോർ: 6-3, 6-1. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റു പോലും നഷ്ടപ്പെടുത്താതെയായിരുന്നു യുഎസ് താരത്തിന്റെ മുന്നേറ്റം.
കരിയറിലാദ്യമായാണ് 18 വയസ്സുകാരി ഗൗഫ് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2019 വിംബിൾഡണിൽ നാലാം റൗണ്ടിലെത്തി ഗൗഫ് ടെന്നീസ് ആരാധകരുടെ മനം കീഴടക്കിയിരുന്നു. അന്ന് വെറും 15 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം.
സ്പോർട്സ് ഡെസ്ക്