- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടാനുള്ള പ്രായം 15; ലൈംഗികത്തൊഴിൽ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി പക്ഷേ 18 വയസ്സ്; നിർണ്ണായക ബിൽ പാസ്സാക്കി ഫ്രഞ്ച് പാർലമെന്റ്; പുതിയ നിയമം കൊണ്ടുവന്നത് ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്മെന്റ് ഫ്രാൻസിനെ ഇളക്കി മറിച്ച സാഹചര്യത്തിൽ
പാരീസ്: സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാൻസ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബിൽ അധോസഭ ഐകകണേ്ഠ്യനെ പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്മെന്റ് ഫ്രാൻസിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. അതേസമയം 15 ൽ താഴെയുള്ള കുട്ടികളുമായി പ്രായപൂർത്തിയായവരുടെ ലൈംഗികത 20 വർഷം തടവ് കിട്ടാനുള്ള കുറ്റമാകും. എന്നാൽ 15 ൽ താഴെയുള്ളവരുടെ കാര്യത്തിൽ കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കിൽ സമ്മതത്തോടെ മുതിർന്നവർക്ക് ലൈംഗികപങ്കാളികൾ ആകാം. അഞ്ചു വയസ്സിൽ കൂടാൻ പാടില്ല. ലൈംഗികത്തൊഴിൽ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി പക്ഷേ 18 ആണ്.
നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളിൽ കേസ് എത്താൻ പ്രായപൂർത്തി ആകാത്തയാളെ പ്രായപൂർത്തിയായ ആൾ നിർബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയിൽ പെടുത്തിയുമാണ് ലൈംഗികത നിർവ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടർമാർ തെളിയിക്കേണ്ടി വരുമായിരുന്നു. നിയമം ചർച്ചയ്ക്ക് വന്നപ്പോൾ ലൈംഗികതയിൽ ഏർപ്പെടാനുള്ള പ്രായപരിധി 13 ആക്കാൻ ചില സെനറ്റ് അംഗങ്ങൾ നിർദേശിച്ചിരുന്നു. ലൈംഗികതയിൽ ഏർപ്പെടാനുള്ള പ്രായ വ്യത്യാസം അഞ്ചാക്കുന്നതിനെ ചർച്ചയിൽ ചില എംപി മാർ എതിർത്തു. എന്നാൽ നിയമമന്ത്രി ഡ്യുപ്പണ്ട് മൊറാട്ടി ന്യായീകരിച്ചു.
പതിനാലോ പതിനാലരയോ വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയുമായി ലൈംഗികതയിൽ ഏർപ്പെട്ടതിന് ഒരു 18 കാരനെ വിചാരണക്കൂട്ടിൽ കയറ്റാൻ താൽപ്പര്യമില്ലെന്നായിരുന്നു മൊറാട്ടി പറഞ്ഞത്. തുടർന്നാണ് പുതിയ നിയമത്തിലേക്കുള്ള വഴിതുറക്കൽ. ചരിത്രപരമായ ചുവട് വെയ്പ്പ് എന്നാണ് നിയമത്തെ മൊറാട്ടി വിശേഷിപ്പിച്ചത്.
ഇനി മുതൽ തങ്ങളുടെ പെൺകുട്ടികളെ ആരും തൊടില്ലെന്നും പറഞ്ഞു. അതേസമയം ലൈംഗികതയുടെ പ്രായ നിർണ്ണയം ഫ്രാൻസ് പാർലമെന്റിൽ അനേകം തവണ ചർച്ച ചെയ്ത വിഷയമാണ്. ലോവർ ഹൗസ് നാഷണൽ അസംബൽയിൽ 300 തവണ ഭേദഗതിക്ക് വിധേയ ബില്ലാണ് ലൈംഗിക പ്രായപരിധി.
2018 ൽ ഒരു പാർക്കിൽ വെച്ച് കണ്ടുമുട്ടിയ 11 കാരിയുമായി 28 കാരൻ ലൈംഗികതയിൽ ഏർപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബിൽ വൻ ചർച്ചയായത്. ഈ സംഭവം ബലാത്സംഗമായി പരിഗണിച്ചിരുന്നില്ല. ഗൗരവം കുറഞ്ഞ ലൈംഗിക കുറ്റകൃത്യമായിട്ടാണ് വിലയിരുത്തപ്പെട്ടത്. പിന്നീട് പ്രായം കുറഞ്ഞ പെൺകുട്ടികൾ ലൈംഗികതയ്ക്ക് ഇരയാകുന്ന സംഭവം ഫ്രാൻസിൽ പിന്നീട് അനേകം തവണ വിവാദമുണ്ടാക്കിയിട്ടുണ്ട്.
രണ്ടാനച്ഛനായ പ്രമുഖ രാഷ്ട്രീയ നിരീക്ഷക ഒളിവിയർ ഡുഹാമൽ തന്റെ ഇരട്ട സഹോദരനെ ചെറുപ്പത്തിൽ ചൂഷണം ചെയ്തിരുന്നതായി ഫ്രാൻസിന്റെ മൂൻ വിദേശകാര്യമന്ത്രി ബെർണാഡ് കൗച്ച്നറിന്റെ മകൾ ജനുവരിയിൽ പുറത്തിറക്കിയ പുസ്തകത്തിൽ പറഞ്ഞതും വൻ വിവാദമായിരുന്നു. ഇത് മീ ടൂ മൂവ്മെന്റായി മാറുകയും തുടർന്ന് വിവാദമാകുകയും ചെയത്ിരുന്നു.
മറുനാടന് ഡെസ്ക്