പാരീസ്: 2016-2017 സീസണിൽ ചെൽസിയെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കുന്നതിൽ വഹിച്ച എൻഗോലോ കാന്റെ ഫ്രാൻസ് ഫുട്‌ബോളിന്റെ 'ഫ്രഞ്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ' പുരസ്‌കാരം സ്വന്തമാക്കി. ഫ്രാസിന്റെ ടീനേജ് സെൻസേഷൻ എംബാപെയെ പിന്നിലാക്കിയാണ് താരം ഒന്നാമതെത്തിയത്.

2016-2017 സീസണിൽ ചെൽസിയെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കുന്നതിൽ വഹിച്ച നിർണായക പങ്കും 2016 ഇൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് ജേതാവാക്കുന്നതിലുമുള്ള പങ്കാണ് എൻഗോലോ കാന്റെയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. റയൽ മാഡ്രിഡിന്റെ കരീം ബെൻസീമയാണ് മൂന്നാം സ്ഥാനം നേടിയത്.ചെൽസിയുടെ മധ്യനിര താരം 26 കാരനായ കാന്റെ എംബപെയെ 5 വോട്ടുകൾക്ക് പിന്നിലാക്കിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

സർ അലക്‌സ് ഫെർഗൂസൻ അടക്കമുള്ളവർ ആ സീസണിൽ കാന്റെക്ക് പ്രശംസ അറിയിച്ചിരുന്നു.2016ൽ അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാനായിരുന്നു ഫ്രഞ്ച് ഫുട്‌ബോളർ ഓഫ് ദി ഇയർ പിരസ്‌കാരം നേടിയത്.