പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന് കോവിഡ് -19 സ്ഥിരീകരിച്ചു. പ്രസിഡന്റ് സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതായും, ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ തന്നെ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഫ്രാൻസിലെ കോവിഡ് ചട്ടങ്ങൾ അനുസരിച്ച് ഏഴു ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. തുടർന്ന് പ്രവർത്തനം നടത്തുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എന്നീ രാഷ്ട്ര തലന്മാർക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഫ്രാൻസിൽ ഈ ആഴ്ച ആദ്യം നിയന്ത്രണങ്ങൾ ലഘുകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഫ്രാൻസിൽ ഉയർന്നു തന്നെ നിൽക്കുകയാണ്.