പാരീസ്: പാരീസ് ഫ്രഞ്ച് ടെക് ടിക്കറ്റ് എന്ന പേരു നൽകിയിട്ടുള്ള വ്യവസായ സംരംഭകർക്കുള്ള സ്റ്റാർട്ടപ്പ് വിസയ്ക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.  വിസ പാക്കേജിൽ ഉൾപ്പെടുന്ന അംഗങ്ങൾക്ക്  12500 തൊട്ട് 25000 യൂറോ വരെ ഗ്രാന്റ് ആയി ലഭിക്കും.  കൂടാതെ പാരീസിൽ സൗജന്യമായി ഓഫീസ് സ്‌പേസ്, റസിഡന്റ് പെർമിറ്റിനുള്ള സൗകര്യം, ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അമിനിസ്‌ട്രേറ്റീവ് അഡൈ്വസർ എന്നീ സൗകര്യങ്ങളും വിസാ പാക്കേജിൽ ഉൾപ്പെടും . ഫ്രഞ്ച് വർക്ക് വിസ പാക്കേജ് എന്ന നിലയിൽ ഇത് ലഭ്യമാവും.

പാക്കേജ് അനുസരിച്ച് ആദ്യം അപേക്ഷിക്കുന്ന 500 അപേക്ഷകർക്കു മാത്രമേ വിസ ലഭിക്കുകയുള്ളു.  50 പേർക്ക് 6 മാസം കഴിഞ്ഞ് വിസ അനുവദിക്കും. ആദ്യത്തെ ബാച്ചിന് 2016 ജനുവരിയോടെ വിസ ലഭിക്കും.  മൂന്ന് സഹ സംരംഭകർ അടങ്ങുന്ന അപേക്ഷകർക്കു മാത്രമേ വിസ ലഭിക്കുകയുള്ളു. ഇതിൽ തന്നെ ഒരാൾ വിദേശത്തു താമസിക്കുന്ന ഫ്രഞ്ചുകാരനായിരിക്കണം.  

ബയോടെക്ക്, ക്ലീൻടെക്, ഡിജിറ്റൽ മെഡിടെക്ക് തുടങ്ങി ടെക്‌നോളജിയുമായി ബന്ധപ്പെട്ട മേഖലകളിലായിരിക്കണം സംരംഭങ്ങൾ.  അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ അറിയണം എന്നതും ആറുമാസം ഫ്രാൻസിൽ ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്.

ഫ്രഞ്ച് മിനിസ്റ്ററായ Axelle Lemaire ആണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.  2010ൽ ചിലിയിൽ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് ചിലി പ്രോഗ്രാമുമായി പദ്ധതിക്ക് സാമ്യമുണ്ട്. രാജ്യത്തേക്ക് പുതിയ സംരംഭകരെ ആകർഷിക്കാൻ ഇതുവഴി ചിലിക്ക് സാധിച്ചു.  ഇതേ പാതയാണ് ഫ്രാൻസും പിന്തുടരാൻ പോവുന്നത്.