ണ്ണി വെയ്ൻ നായകനായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി.ചാരായ നിരോധനത്തെ തുടർന്ന് ഒരു ഗ്രാമത്തിലുണ്ടായ സംഭവങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് സിനിമയിലൂടെ.

ഇന്ന് വൈകിട്ട് ആറു മണിക്ക് ഒരു സിനിമയുടെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ ആരാധകരെ അറിയിച്ചിരുന്നു. ''ഒരു ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 6 മണിക്ക് ഷെയർ ചെയ്യാൻ പോകുന്നതിന്റെ സൂപ്പർ എക്സൈറ്റ്മെന്റിലാണ്. അത് ഏതു ചിത്രമാണ് എന്ന് നിങ്ങൾക്ക് ഗസ് ചെയ്യാൻ സാധിക്കുമോ എന്ന് നോക്കട്ടെ'', എന്നായിരുന്നു ദുൽഖറിന്റെ പോസ്റ്റ് ഇതിന് പിന്നാലെ ചിത്രം ഏതായിരിക്കുമെന്ന് വൻ ചർച്ചകൾ സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരുന്നു.അത് തന്റെ അടുത്ത ചിത്രമല്ല എന്നും കൂടി പറഞ്ഞതുകൊണ്ട് ആകെ കൺഫ്യൂഷനിക്കാകുയും ചെയ്തു. ഇതിന് പിന്നാലെ ആരാധകർ നിരവധി ചിത്രങ്ങൾ പറഞ്ഞിരുന്നെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സുഹൃത്തായ സണ്ണി വെയ്‌നിന്റെ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് ഇറക്കുകയായിരുന്നു.

ലാൽ, ചെമ്പൻ വിനോദ്, അരിസ്റ്റോ സുരേഷ്, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മനോഹരമായ ഹ്യൂമർ ചിത്രമാണ് അണിയറയിലൊരുങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗത സംവിധായകൻ മജുവാണ് ചിത്രം ഒരുക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിൽ ഗ്രാമത്തിലെ റിസോർട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. അബ്ബാ ക്രിയേഷൻസിന്റെ ബാനറിൽ ഷജീർ.കെ.ജെ, ജാഫർ കെ .എ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പാപ്പിനുവാണ് നിർവ്വഹിക്കുന്നത്.