- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശീതളപാനിയങ്ങൾ നമ്മുടെ വീട്ടിൽ നമുക്കായി നമ്മൾതന്നെ
വേനൽ ചൂടിനെ അകറ്റാനായി നാം ശീതളപാനീയങ്ങൾ വാങ്ങിക്കഴിക്കുന്നു, വീട്ടിൽ തയ്യാറാക്കുന്നു. എന്നാൽ എല്ലാക്കാലത്തും സർബത്തുകളും ജൂസുകളും ഇളനീരും നമ്മുടെ ശരീരത്തെ ഒരു പരിധിവരെ തണുപ്പിക്കാനും ആരോഗ്യം തരാനും സഹായകമാക്കുന്നു. തണ്ണിമത്തങ്ങ, പൈനാപ്പിൾ, നാരങ്ങ, പഴം, പാഷ്ൻ ഫ്രൂട്ട് എന്നിവ ഇന്ന് നമ്മുടെ നാട്ടിലെയും വിദേശത്തെയും വീടുകളിൽ സു
വേനൽ ചൂടിനെ അകറ്റാനായി നാം ശീതളപാനീയങ്ങൾ വാങ്ങിക്കഴിക്കുന്നു, വീട്ടിൽ തയ്യാറാക്കുന്നു. എന്നാൽ എല്ലാക്കാലത്തും സർബത്തുകളും ജൂസുകളും ഇളനീരും നമ്മുടെ ശരീരത്തെ ഒരു പരിധിവരെ തണുപ്പിക്കാനും ആരോഗ്യം തരാനും സഹായകമാക്കുന്നു. തണ്ണിമത്തങ്ങ, പൈനാപ്പിൾ, നാരങ്ങ, പഴം, പാഷ്ൻ ഫ്രൂട്ട് എന്നിവ ഇന്ന് നമ്മുടെ നാട്ടിലെയും വിദേശത്തെയും വീടുകളിൽ സുലഭമാണ്. കർഷകകൂട്ടായ്മകൾക്കും, വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ചെറിയ ആശയം ഇന്നൊരു വലിയ ആശയം ആയതിന്റെ ഫലങ്ങളാണിവയെല്ലാം.
മാങ്ങാ ജൂസ്സ്
· പഴുത്ത മാങ്ങ 1
· തൈര് – ½ ഗ്ലാസ്സ്
· പഞ്ചസാര പാകത്തിന്
· പുതിന ഇല – 2
മാങ്ങകഷണങ്ങളാക്കി പഞ്ചസാരക്കൊപ്പം മിക്സിയിൽ അടിക്കുക. പിന്നീട് തൈരും ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ച് യോജിപ്പിക്കുക. ഒരു ഗ്ലാസ്സിലേക്കൊഴിച്ച്, പുതിന ഇലയും വച്ച് വിളംബുക.
എങ്ങിനെ തയ്യാറാക്കാം
നമ്മുടെ വീട്ടിലുള്ള പഴവർഗങ്ങളുടെ കൂടെ ,രണ്ട് പുതിനയില, ഒരു ഏലക്ക, കറുവാപ്പട്ടയുടെ ഒരു നുള്ളു പൊടി, തൈര്, പാൽ, ഇളനീർ ഇവയെല്ലാം ചെറുയ അനുപാതത്തിൽ, നമ്മുടെ സ്വന്തം ആശയങ്ങളിൽ തയ്യാറാക്കാം. പാലിൽ 2, 3 കുരുകളഞ്ഞ ഈന്തപ്പഴം ചേർത്ത് മിക്സിയിൽ അടിച്ച് തണുപ്പിച്ച് തയ്യാറക്കാം. പാലിന്റെ കൂടെ പഴം, മാങ്ങ, ആപ്പിൾ എന്നിങ്ങനെ പലതരം പഴങ്ങൾ ഉപയോഗിച്ച് ജൂസുകൾ ഉണ്ടാക്കാം. മറ്റൊരു നല്ല മീഡിയം ആണ് തൈര്. മാങ്ങ, നാരങ്ങ, നെല്ലിക്ക, ബീറ്റ്റൂട്ട് എന്നിവയെല്ലാം ചെറിയ അനുപാതത്തിൽ തൈരിനൊപ്പം തയ്യാറാക്കാം. പച്ചക്കറികൾ കൊണ്ടും ജൂസുകൾ തയ്യാറാക്കാം. അവയിൽ പ്രധാനികളാണ് നെല്ലിക്ക, ബീറ്റ്റൂട്ട്, പാവക്ക, വെള്ളരിക്ക കുംബളങ്ങ എന്നിവ. ഇവയെല്ലാം അൽപം വെള്ളം ചേർത്ത് ആവശ്യാനുസരണം രുചിക്കായി, ഉപ്പ്, ഇന്തുപ്പ്, കുരുമുളക് എന്നിവചേത്ത് തയ്യാറക്കാവുന്നതാണ്. ഇളനീരിനൊപ്പം, അല്പം സോഡ ചേർത്തും, വെറും ഇളനീരായും തയ്യാറാക്കാം. പക്ഷെ ശ്രദ്ധിക്കുക, പച്ചക്കറി ജൂസുകൾ ചെറിയ അനുപാതത്തിൽ വേണം ഉണ്ടാക്കാൻ, ½ പാവക്ക, 1/2 ബീറ്റ്റൂട്ട്, 2 നെല്ലിക്ക എന്നിവ വെള്ളവും ചേർത്ത് ഒരു ഗ്രാസ്സ് എന്ന കണക്കിൽ തയ്യാറാക്കുക. അധികമായാൽ അമൃതും വിഷമാകും എന്നോർക്കുക.
എങ്ങിനെ വിളമ്പാം
ജൂസുകൾ തയ്യാറാക്കുന്നതുപോലെ പ്രധാനമാണ് അവ വിളംബുന്നതും, കൊടുക്കുന്ന വിധവും. ഒരു മാങ്ങാജൂസ് തയ്യാറാക്കി നല്ലൊരു ഗ്രാസ്സിൽ എടുത്ത്, സൈഡിൽ രണ്ട് പുതിന ഇലയും വച്ചു തയ്യാറക്കിയാൽ കാണാനും ഭംഗിയുണ്ടാവും. മാതളനാരങ്ങ ജൂസ് ഉണ്ടാക്കി അതിലേക്ക് 5, 6 മാതളനാരങ്ങയുടെ അരിയും ചേർത്താൽ ഭംഗികൂടും. നാങ്ങജൂസിലേക്ക് ഒരു കനംകുറഞ്ഞ നാരങ്ങയുടെ കഷണം വട്ടത്തിൽ മുറിച്ച് ഇടുന്നതും, ഗ്ലാസിന്റെ വക്കിൽ മുറിച്ചു വെക്കുന്നതു ഭംഗികൂട്ടുകയെയുള്ളു. കാരറ്റ് ജൂസിന്റെ മുകളിൽ ഒന്നു രണ്ട് മല്ലിയില വിതറി ഗ്ലാസ്സിന്റെ ഭംഗി കൂട്ടാം. ചാംബക്ക ജൂസിൽ അതിന്റെ തന്നെ കഷണങ്ങൾ മുറിച്ചിടുക. ഇളനീരിനൊപ്പം കരിക്കിന്റെ കഷങ്ങൾ മുറിച്ചിട്ട്, ഒന്നിളക്കാനായി രണ്ടു കഷണം പച്ച ഈർക്കിൽ വെക്കുന്നതും ഭംഗികൂട്ടുകയെയുള്ളു.