- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത ജോലിക്കാർക്ക് രേഖകൾ ശരിയാക്കാൻ അവസരം; സൗദിയിൽ അടുത്ത മാസം പൊതുമാപ്പ്
റിയാദ്: രാജ്യത്തെ അനധികൃത വിദേശ തൊഴിലാളികൾക്ക് അവരുടെ രേഖകൾ ശരിയാക്കാൻ സൗദി വീണ്ടും അവസരം നല്കുന്നു. രാജ്യത്ത് അടുത്ത മാസം പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് സൗദി ഉപകിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ അറിയിച്ചു. അനധികൃത തൊഴിലാളികൾക്കു താമസ രേഖകൾ ശരിയാക്കി രാജ്യത്തു തുടരുകയോ കേസുകളില്ലാതെ നാട്ടിലേ
റിയാദ്: രാജ്യത്തെ അനധികൃത വിദേശ തൊഴിലാളികൾക്ക് അവരുടെ രേഖകൾ ശരിയാക്കാൻ സൗദി വീണ്ടും അവസരം നല്കുന്നു. രാജ്യത്ത് അടുത്ത മാസം പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് സൗദി ഉപകിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ അറിയിച്ചു.
അനധികൃത തൊഴിലാളികൾക്കു താമസ രേഖകൾ ശരിയാക്കി രാജ്യത്തു തുടരുകയോ കേസുകളില്ലാതെ നാട്ടിലേക്കു മടങ്ങുകയോ ചെയ്യുന്നതിന് ഇതു പ്രയോജനപ്പെടുത്താം. നിതാഖാത്ത് (സ്വദേശിവൽക്കരണം) നടപ്പാക്കുന്നതിന്റെ ഭാഗമായി 2013 ഏപ്രിൽ മുതൽ ഒക്‌ടോബർ മൂന്നു വരെ സമാനമായ ഇളവ് പ്രഖ്യാപിച്ചിരുന്നു.
2008നു മുൻപു തീർത്ഥാടക വീസയിലെത്തി അനധികൃതമായി തങ്ങിയവർ, തൊഴിൽ-താമസ രേഖകൾ ഇല്ലാത്തവർ, സ്‌പോൺസർഷിപ് മാറി ജോലി ചെയ്യുന്നവർ, ഒളി േച്ചാടിയെന്ന പരാതിയിൽ കുടുങ്ങിയവർ തുടങ്ങിയവർക്കു പൊതുമാപ്പിനു തുല്യമായ ആനുകൂല്യങ്ങളോടെയാണ് ഇളവ് അനുവദിച്ചത്.
രേഖകൾ ശരിയാക്കാനുള്ളവർക്കു നടപടികൾ പൂർത്തീകരിക്കാൻ ഇളവുകാലം നീട്ടണമെന്ന ആവശ്യത്തെ തുടർന്നു കാലാവധി നീട്ടി നൽകിയിരുന്നു. നിതാഖാത്ത് മൂന്നാം ഘട്ടം ഏപ്രിൽ 20ന് പ്രാബല്യ ത്തിൽ വരുമെന്ന് തൊഴിൽമന്ത്രി ആദിൽ ഫഖീഹ് അറിയിച്ചിട്ടുണ്ട്. മലയാളികൾ അടക്കമുള്ള ഇന്ത്യൻ സമൂഹത്തിന് ഈ തീരുമാനം ഗുണകരമാകും.