- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മരുമകളുടെ മാതാപിതാക്കളെ വെടിവച്ചു കൊന്ന ഇന്ത്യക്കാരന് ജാമ്യം; ദർശൻ സിങ്ങിനു കോടതി അനുവദിച്ചത് മൂന്നു മില്യൻ ഡോളർ ജാമ്യം
ഫ്രസ്നെ (കാലിഫോർണിയ) : മകന്റെ ഭാര്യയുടെ മാതാപിതാക്കളെ വീട്ടിനകത്തു വച്ചു വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ അമേരിക്കൻ വംശജൻ ദർശൻ സിങ്ങിനെ (65) സെപ്റ്റംബർ 12 ന് കോടതിയിൽ ഹാജരാക്കി. കുറ്റം നിഷേധിച്ച പ്രതിക്ക് 3 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 6 ഞായറാഴ്ചയായിരുന്നു സംഭവം. ദർശൻ സിങ്ങിന്റെ മകന്റെ വീട്ടിൽ കഴിഞ്ഞിരുന്ന മരുമകളുടെ മാതാപിതാക്കളോട് മാറി പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കുടുംബ കലഹമാണ് വെടിവയ്പിനു പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഇരുവർക്കും ഈയിടെയാണ് ഗ്രീൻ കാർഡ് ലഭിച്ചത്. വീടിനകത്ത് സോഫയിൽ ഇരുന്നു ടിവി കാണുകയായിരുന്ന രവീന്ദർ സിങ് (59) ഭാര്യ രജ്ബീർ കൗർ (59) എന്നിവരെയാണു ദർശൻ വെടിവച്ചത്. ശബ്ദം കേട്ടു താഴേക്ക് ഇറങ്ങി വന്ന മകന്റെ ഭാര്യയേയും ഇയാൾ ഭീഷണിപ്പെടുത്തി. ഉടനെ ഇവർ മുകളിൽ കയറി വാതിലടച്ചു 911 വിളിക്കുകയായിരുന്നു പൊലീസ് എത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.നടന്ന സംഭവത്തെ കുറിച്ചു ദർശൻ, ഭാര്യയെ വിളിച്ചു പറഞ്ഞ
ഫ്രസ്നെ (കാലിഫോർണിയ) : മകന്റെ ഭാര്യയുടെ മാതാപിതാക്കളെ വീട്ടിനകത്തു വച്ചു വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ അമേരിക്കൻ വംശജൻ ദർശൻ സിങ്ങിനെ (65) സെപ്റ്റംബർ 12 ന് കോടതിയിൽ ഹാജരാക്കി. കുറ്റം നിഷേധിച്ച പ്രതിക്ക് 3 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സെപ്റ്റംബർ 6 ഞായറാഴ്ചയായിരുന്നു സംഭവം. ദർശൻ സിങ്ങിന്റെ മകന്റെ വീട്ടിൽ കഴിഞ്ഞിരുന്ന മരുമകളുടെ മാതാപിതാക്കളോട് മാറി പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കുടുംബ കലഹമാണ് വെടിവയ്പിനു പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഇരുവർക്കും ഈയിടെയാണ് ഗ്രീൻ കാർഡ് ലഭിച്ചത്.
വീടിനകത്ത് സോഫയിൽ ഇരുന്നു ടിവി കാണുകയായിരുന്ന രവീന്ദർ സിങ് (59) ഭാര്യ രജ്ബീർ കൗർ (59) എന്നിവരെയാണു ദർശൻ വെടിവച്ചത്. ശബ്ദം കേട്ടു താഴേക്ക് ഇറങ്ങി വന്ന മകന്റെ ഭാര്യയേയും ഇയാൾ ഭീഷണിപ്പെടുത്തി. ഉടനെ ഇവർ മുകളിൽ കയറി വാതിലടച്ചു 911 വിളിക്കുകയായിരുന്നു പൊലീസ് എത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.നടന്ന സംഭവത്തെ കുറിച്ചു ദർശൻ, ഭാര്യയെ വിളിച്ചു പറഞ്ഞതിനു ശേഷം വീട്ടിൽ നിന്നും കാറിൽ കയറി രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.
സെപ്റ്റംബർ 12നു കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിചാരണ നേരിടാനാകുമോ എന്നു ഡിഫൻസ് അറ്റോർണി സംശയം പ്രകടിപ്പിച്ചതിനാൽ തൽക്കാലം കോടതി നടപടികൾ നിർത്തിവച്ചു. ജയിലിലടച്ച ദർശന്റെ മാനസികാവസ്ഥ പരിശോധിച്ചു റിപ്പോർട്ട് ഒക്ടോബർ 17 ന് സമർപ്പിക്കുന്നതിന് സുപ്പീരിയർ കോർട്ട് ജഡ്ജി മൈക്കിൾ ഇഡിയർട്ട് ഉത്തരവിട്ടു.