- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനങ്ങൾക്കുള്ള കത്തിൽ ഇനി സൗഹൃദപരമായ വാക്കുകൾ മാത്രം; ഉത്തരവിറക്കി ഭരണഭാഷ വകുപ്പ്; നടപടിക്കിടയാക്കിയത് പാലക്കാട് സ്വദേശിയുടെ പരാതി
തിരുവനന്തപുരം : പൊതുജനങ്ങൾക്കുള്ള കത്തുകളിൽ അധികാരപദങ്ങൾ ഒഴിവാക്കി പകരം സൗഹൃദപരമായ വാക്കുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം. ഔദ്യോഗിക ഭരണഭാഷാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു വേണ്ടി, ജോയിന്റ് സെക്രട്ടറി എസ് മീരയാണ് ഉത്തരവ് ഇറക്കിയത്.
ഒറ്റപ്പാലം സബ് കളക്ടറുടെ ഭാഷാ പ്രയോഗത്തിനെതിരെ സംസ്കാര സാഹിതി പാലക്കാട് ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് നടപടി. ഒറ്റപ്പാലം കോടതി കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ നിവേദനത്തിന്മേൽ സബ് കളക്ടർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ചുകൊണ്ടുള്ള കത്താണ് പരാതിക്ക് ഇടയാക്കിയത്.
കത്തിലെ താങ്കൾ കൃത്യമായും ഈ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന വരിയാണ് പരാതിക്ക് ഇടയാക്കിയത്. ഇത് അധികാരത്തിന്റെ സ്വരമാണെന്ന് ആരോപിച്ച് ബോബൻ നൽകിയ പരാതി പരിശോധിച്ചാണ് ഭരണഭാഷാ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
മറുനാടന് മലയാളി ബ്യൂറോ