- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൊളവയൽ ഫ്രണ്ട്ഷിപ്പ് ഫോർ ഏവർ വാട്ട്സ്ആപ്പ് കൂട്ടായ്മാ ഷാർജാ പാർക്കിൽ ഒത്തു ചേർന്നു
കൊളവയൽ ഫ്രണ്ട്ഷിപ്പ് ഫോർ ഏവർ കൂട്ടായ്മയിലെ സുഹൃത്തുക്കൾ പ്രവാസ ലോകത്ത് ഷാർജ നാഷണൽ പാർക്കിൽ ഒത്ത് കൂടി . പല ബാല്യകാല സുഹൃത്തുക്കളും വ്യാഴവട്ടങ്ങൾക്ക് ശേഷം നേരിട്ടു കണ്ട സന്തോഷം അണപൊട്ടി ആനന്ദാശ്രുക്കൾ പൊഴിച്ച സുഹൃത്തുക്കൾ പരസ്പരം വാരിപ്പുണർന്നു. കുടുംബത്തേയും കൂടെ കൂട്ടിയാണ് പല സുഹൃർത്തുക്കളും സംഗമത്തനെത്തിയത്. കുടുംബവുമായെത്തിയവർ മലബാർ പെരുമ വിളിച്ചോതുന്ന പലതരം പലഹാരങ്ങളും സുഹൃർത്തുക്കൾ മധുര പലഹാരങ്ങളും കൊണ്ട് പരസ്പരം സൽകരിച്ചൂ. ഫൈസൽ പാലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാര്യ പരിപാടി ഖാലിദ് കൊളവയൽ ഉത്ഘാടനം ചെയ്തു. അബുമിയ കാഞ്ഞങ്ങാട്, അബു സുറൈഫ് , കരീം എൽകെ, നൂറുദ്ധീൻ , ഫൈസൽ കൊളവയൽ , ഷറഫുദ്ദീൻ, മുഹമ്മദലി,നസീർ, ഹമീദ് ,മുഹമ്മദ്കുഞ്ഞി എന്നിവർ ബാല്യകാല ഓർമ്മകൾ പങ്കു വെച്ചു. ചിത്ര രചനാ, കളറിങ്, പാട്ട്, പദ്യം ചൊല്ലൽ, ഓട്ട മൽസരം, സ്പൂൺ റൈസിങ്, കുളം കര ചാട്ടം തുടങ്ങി വിവിധ തരം കലാ കായിക മൽസരങ്ങൾ നടത്തി.സംഗമത്തിനെത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും ഉപഹാരവും-ആൺ കുട്ടികളിൽ നിന്നും പെൺ കുട്ടികളിൽ നിന്നും കല
കൊളവയൽ ഫ്രണ്ട്ഷിപ്പ് ഫോർ ഏവർ കൂട്ടായ്മയിലെ സുഹൃത്തുക്കൾ പ്രവാസ ലോകത്ത് ഷാർജ നാഷണൽ പാർക്കിൽ ഒത്ത് കൂടി . പല ബാല്യകാല സുഹൃത്തുക്കളും വ്യാഴവട്ടങ്ങൾക്ക് ശേഷം നേരിട്ടു കണ്ട സന്തോഷം അണപൊട്ടി ആനന്ദാശ്രുക്കൾ പൊഴിച്ച സുഹൃത്തുക്കൾ പരസ്പരം വാരിപ്പുണർന്നു.
കുടുംബത്തേയും കൂടെ കൂട്ടിയാണ് പല സുഹൃർത്തുക്കളും സംഗമത്തനെത്തിയത്. കുടുംബവുമായെത്തിയവർ മലബാർ പെരുമ വിളിച്ചോതുന്ന പലതരം പലഹാരങ്ങളും സുഹൃർത്തുക്കൾ മധുര പലഹാരങ്ങളും കൊണ്ട് പരസ്പരം സൽകരിച്ചൂ.
ഫൈസൽ പാലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാര്യ പരിപാടി ഖാലിദ് കൊളവയൽ ഉത്ഘാടനം ചെയ്തു. അബുമിയ കാഞ്ഞങ്ങാട്, അബു സുറൈഫ് , കരീം എൽകെ, നൂറുദ്ധീൻ , ഫൈസൽ കൊളവയൽ , ഷറഫുദ്ദീൻ, മുഹമ്മദലി,നസീർ, ഹമീദ് ,മുഹമ്മദ്കുഞ്ഞി എന്നിവർ ബാല്യകാല ഓർമ്മകൾ പങ്കു വെച്ചു.
ചിത്ര രചനാ, കളറിങ്, പാട്ട്, പദ്യം ചൊല്ലൽ, ഓട്ട മൽസരം, സ്പൂൺ റൈസിങ്, കുളം കര ചാട്ടം തുടങ്ങി വിവിധ തരം കലാ കായിക മൽസരങ്ങൾ നടത്തി.സംഗമത്തിനെത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും ഉപഹാരവും-ആൺ കുട്ടികളിൽ നിന്നും പെൺ കുട്ടികളിൽ നിന്നും കലാ കായിക മൾസരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്കും , കലാ പ്രതിഭ കലാ തിലകം പട്ടത്തിനു പ്രത്യേകം സമ്മാനവും നൽകി.
വിഭവ സമൃദ്ധമായ ഭക്ഷണ ശേഷം വിദൂര ഭാവിയിലല്ലാതെ വീണ്ടും ഇതു പോലൊരു സംഗമം നടത്തണമെന്ന തീരുമാനത്തോടെ സുഹൃർത്തുക്കൾ തൽക്കാലം പിരിഞ്ഞു.