- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ അദ്ധ്യാപകനെ ദുബായിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതു കരാമയിലെ വസതിയിൽ
ദുബായ്: ഇന്ത്യൻ അദ്ധ്യാപകനെ കരാമയിലെ വസതിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. വൺ അറ്റംപ്റ്റ് എന്ന സ്ഥാപനത്തിൽ അദ്ധ്യാപകനായിരുന്ന വിനയ് ആന്റണി ബഞ്ചമിൻ ആണു മരിച്ചത്. ഡിസംബർ 14നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ജയ്പുർ സ്വദേശിയാണ്. രണ്ട് ദിവസമായി ജോലിക്കെത്താതിരുന്ന ഇദ്ദേഹത്തെ അന്വേഷിച്ച് സഹപ്രവർത്തവർത്തകരും സുഹൃത്തുക്കളും എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മരിക്കുന്നതിനു തലേ ആഴ്ചവരെ വിനയ് സാധാരണനിലയിലാണു ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകർ പറഞ്ഞു. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വൺ അറ്റംപ്റ്റ് ഇന്ത്യൻ സ്ഥാപനമായ ജാംബോരി എജ്യുക്കേഷനുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. 12വരെ വിനയ് അവധി എടുത്തിരുന്നു. അവധിതീർന്നു രണ്ടുദിവസമായിട്ടും കാണാതിരുന്ന സാഹചര്യത്തിലാണ് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം സ്വന്തമാക്കിയിട്ടുള്ള വിനയിന് ഇരുപതു വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്
ദുബായ്: ഇന്ത്യൻ അദ്ധ്യാപകനെ കരാമയിലെ വസതിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. വൺ അറ്റംപ്റ്റ് എന്ന സ്ഥാപനത്തിൽ അദ്ധ്യാപകനായിരുന്ന വിനയ് ആന്റണി ബഞ്ചമിൻ ആണു മരിച്ചത്. ഡിസംബർ 14നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ജയ്പുർ സ്വദേശിയാണ്.
രണ്ട് ദിവസമായി ജോലിക്കെത്താതിരുന്ന ഇദ്ദേഹത്തെ അന്വേഷിച്ച് സഹപ്രവർത്തവർത്തകരും സുഹൃത്തുക്കളും എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മരിക്കുന്നതിനു തലേ ആഴ്ചവരെ വിനയ് സാധാരണനിലയിലാണു ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകർ പറഞ്ഞു.
ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വൺ അറ്റംപ്റ്റ് ഇന്ത്യൻ സ്ഥാപനമായ ജാംബോരി എജ്യുക്കേഷനുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. 12വരെ വിനയ് അവധി എടുത്തിരുന്നു. അവധിതീർന്നു രണ്ടുദിവസമായിട്ടും കാണാതിരുന്ന സാഹചര്യത്തിലാണ് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയത്.
ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം സ്വന്തമാക്കിയിട്ടുള്ള വിനയിന് ഇരുപതു വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. കവിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹം എംപവറിങ് അക്കാഡമിക് റൈറ്റിങ് എന്നൊരു പുസ്തം രചിച്ചിട്ടുണ്ട്. അന്ധരും ശാരീരിക വൈകല്യവുമുള്ള കുട്ടികൾക്ക് ക്ലാസ് എടുത്ത് സാമൂഹികപ്രവർത്തനത്തിലും മുന്നിലായിരുന്നു. ഇന്ത്യയിൽ താമസിക്കുന്ന ഒരു മകളുണ്ട്.