- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിനിൽ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഇരുപതാം വാർഷിക ആഘോഷം 10ന്
മനാമ : ബഹറിനിൽ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ( F A T )ഇരുപതാം വാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് പത്തിന് വൈകിട്ട് ഏഴുമണിക്ക് ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പരുപാടിയിൽ രാജ്യ സഭ ഡെപ്യുട്ടി ചെയര്മാന് പ്രൊഫസർ പി ജെ കുര്യൻ മുഖതിഥി ആയിരിക്കും. വിഷു ഈസ്റ്റർ പ്രത്യേക പരിപാടിയും ഇതോടൊപ്പം നടക്കും.നാട്ടിൽ ഭവന പദ്ധതി ,കുട്ടികൾക്കായുള്ള പഠന സഹായം ,ചികിത്സ സഹായം അടക്കം ഇരുപതോളം കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും അന്നേ ദിവസം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ ദേവ് ആനന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഗീത നിശയും നടക്കും. F A T പ്രസിഡന്റ് റോബി ജോർജ് , സെക്രട്ടറി അനിൽ തിരുവല്ല ,കൺവീനർ എബ്രഹാം ജോൺ , ബി എഫ് സി ജനറൽ മാനേജർ പാൻസിലി വർക്കി , മനോജ് മാത്യു , ബ്ലെസ്സൺ മാത്യു , തോമ്‌സ് കാട്ടുപറമ്പിൽ , വർഗീസ് ഡാനിയേൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
മനാമ : ബഹറിനിൽ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ( F A T )ഇരുപതാം വാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് പത്തിന് വൈകിട്ട് ഏഴുമണിക്ക് ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പരുപാടിയിൽ രാജ്യ സഭ ഡെപ്യുട്ടി ചെയര്മാന് പ്രൊഫസർ പി ജെ കുര്യൻ മുഖതിഥി ആയിരിക്കും.
വിഷു ഈസ്റ്റർ പ്രത്യേക പരിപാടിയും ഇതോടൊപ്പം നടക്കും.നാട്ടിൽ ഭവന പദ്ധതി ,കുട്ടികൾക്കായുള്ള പഠന സഹായം ,ചികിത്സ സഹായം അടക്കം ഇരുപതോളം കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും അന്നേ ദിവസം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ ദേവ് ആനന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഗീത നിശയും നടക്കും. F A T പ്രസിഡന്റ് റോബി ജോർജ് , സെക്രട്ടറി അനിൽ തിരുവല്ല ,കൺവീനർ എബ്രഹാം ജോൺ , ബി എഫ് സി ജനറൽ മാനേജർ പാൻസിലി വർക്കി , മനോജ് മാത്യു , ബ്ലെസ്സൺ മാത്യു , തോമ്‌സ് കാട്ടുപറമ്പിൽ , വർഗീസ് ഡാനിയേൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു