ഫ്രണ്ടസ് ഓഫ് ബഹ്‌റൈൻ കേരള പിറവി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു .പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ എഫ്.എം.ഫൈസൽ അദ്ധൃക്ഷത വഹിച്ചു .ജേക്കബ് തേക്കും തോട്, ജെ .രാജീവൻ, റീനാ രാജീവ് ,നിഷ രാജീവ് ,ബിസ്മിയരാജ് ,രാജ് ഉണ്ണികൃഷ്ണൻ, എൻ കെ.റിലീഷ് ,കെ.ബി.സതീഷ്, എന്നിവർ സംസാരിച്ചു.

ഷിൽസ റിലീഷ് ,സുമിത സതീഷ് ,ഷാഹിന ഫൈസൽ എന്നിവൻ മലയാള ത്തനിമയുള്ള ഗാനങ്ങൾ ആലപിച്ചു. ഹ്രസ്വ സന്ദർശനത്തായി ബഹ്‌റൈനിലെത്തിയ ജേക്കബ് തേക്കും തോടിന്റെ മാതാവിനെ ചടങ്ങിൽ റീനാ രാജീവ് ഷാൾ അണിയിച്ചു ആദരിക്കുകയും അംഗങ്ങൾ മത സൗഹാർദ്ദ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഷൈജു കൻപത്ത് , മണികുട്ടൻ, രാജീവൻ ,മിനി പണിക്കർ, ഷീജ ജേക്കബ് എന്നിവർ നിയന്ത്രിച്ചു.