മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഇന്നലെ ജുഫ്‌ഫെർ മജെസ്റ്റിക് ഹോട്ടലിൽ വച്ച് നടത്തിയ സ്‌നേഹ സംഗമത്തിൽ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു. മക്ക ദുരന്തന്തിൽ മരണമടഞ്ഞവർക്ക് വേണ്ടിയുള്ള മൗനപ്രാർത്ഥനയോടെ തുടങ്ങിയ പരിപാടികൾ തികച്ചും വിനോദ പ്രദമായിരുന്നു.

സൗദി അറേബ്യയിലെ മിക്ക വേദികളിലും പാടി തിളങ്ങിയ സാന്ദ്ര ഡിക്‌സൻ, ബഹ്‌റിനിലെ പ്രശസ്ത ഗായകരായ സച്ചിൻ പിള്ള, ശരത്, വൈഷ്ണവ് ഉണ്ണി, അജ്മൽ മുഹമ്മദാലി, മാസ്ടർ പ്രഭാത് കൃഷ്ണ പിള്ള എന്നിവരുടെ നേതൃത്വത്തിൽ മനോഹരമായ ഗാനമേളയും, വ്യത്യസ്തങ്ങളായ വിനോദ വിജ്ഞാന പരിപാടികളും നടന്നു. അജയകൃഷ്ണൻ, ഫൈസൽ എഫ് എം, അജി ഭാസി, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.