സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ചാപ്റ്ററിന് വനിതാ സാരഥികൾ അധികാരമേറ്റെടുത്തു. സൂറിച്ച് റൂമിലാങ്ങിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ആൻസി കണ്ടങ്കരി (പ്രസിഡന്റ്), റീന മംഗലത്ത് (വൈസ് പ്രസിഡന്റ്), സെലിനാമ്മ പ്രക്കാട്ട് (സെക്രട്ടറി) ലിന്റ കുഴുപ്പക്കാലം (ട്രഷറർ) എന്നിവരേയും ഇതര കമ്മിറ്റി അംഗങ്ങളേയും പൊതുയോഗം എതിരില്ലാതെ തെരഞ്ഞെടുത്തു.

മാതൃകാപരമായ ചുുവടുവയ്പ് നടത്തിയ സ്വിറ്റ്‌സർലണ്ടിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ചാപ്റ്ററെ വിവിധ യൂണിറ്റുകൾ അഭിനന്ദിച്ചു. ക്രിസ്മസ് ആഘോഷമായി ഒത്തുകൂടിയ കൂട്ടായ്മ കുർബാനയോടെയാണ് ആരംഭിച്ചത്. തുടർന്ന് ഫാ. കുരുവിള കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നൽകി. അംഗങ്ങൾ തയാറാക്കിയ സദ്യയും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു. പ്രസിഡന്റ് ജോജോ കണ്ടങ്കരി സ്വാഗവും സെക്രട്ടറി തങ്കച്ചൻ പ്രക്കാട്ട് റിപ്പോർ്ടടും ബിജു പാറയ്ക്കൽ കണക്കും അവതരിപ്പിച്ചു.