നുഷ്യത്വത്തിന്റെ പ്രതീകമായും പുതുതലമുറയ്ക്ക് പ്രചോദനമായും, സഹജീവികളോടുള്ള കരുതലിനും കരുണയ്ക്കും തുണയായി ഈ ചെറുപ്രായത്തിൽ സ്വന്തം അവയവം ദാനം ചെയ്ത് സമൂഹത്തിന് മാതൃക കാട്ടിക്കൊടുത്തത് വാക്കുകൾക്കും പ്രശംസയ്ക്കും അതീതമാണ്.

രേഖാ നായരുടെ ഈ പുണ്യപ്രവർത്തി പുതിയ തലമുറ അതിന്റെ പ്രാധാന്യം മനസിലാക്കി മുന്നോട്ടുപോകുമെന്ന് ഫ്രണ്ട്സ് ഓഫ് തിരുവല്ല കരുതുന്നു.

അമേരിക്കയിൽ ജനിച്ചുവളർന്നതും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വളരെ സജീവമായി പ്രവർത്തിക്കുന്ന രേഖാ നായർക്ക് ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഭാരവാഹികളായ സഖറിയാ കരുവേലി, ഫിലിപ്പ് മഠത്തിൽ, കുഞ്ഞ് മാലിയിൽ, ഡെയ്സി സാമുവേൽ എന്നിവർ രേഖാ നായരുടെ ഭവനത്തിലെത്തി പൂച്ചെണ്ടുകൾ നൽകി അനുമോദനങ്ങൾ അറിയിച്ചു.