- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ' ഇന്ത്യൻ ഐക്കൺ 2015 പുരസ്‌കാരം പി വിജയൻ ഐപിഎസിന്
ബഹ്റിനിലെ കലാ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന തികച്ചും സാധാരണക്കാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ' ഏർപ്പെടുത്തിയ പ്രഥമ 'ഇന്ത്യൻ ഐക്കൺ' പുരസ്‌കാരം സിഎൻഎൻ ഐബിഎൻ പോപ്പുലർ ചോയ്‌സ് അവാർഡ് ജേതാവ് കേരള ഇന്റലിജെൻസ് മേധാവി പി വിജയൻ ഐ പി എസിന് ഈ വരുന്ന വ്യാഴാഴ്ച ഇസാ ടൗൺ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന ഇടവസന്ധ്യ

ബഹ്റിനിലെ കലാ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന തികച്ചും സാധാരണക്കാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ' ഏർപ്പെടുത്തിയ പ്രഥമ 'ഇന്ത്യൻ ഐക്കൺ' പുരസ്‌കാരം സിഎൻഎൻ ഐബിഎൻ പോപ്പുലർ ചോയ്‌സ് അവാർഡ് ജേതാവ് കേരള ഇന്റലിജെൻസ് മേധാവി പി വിജയൻ ഐ പി എസിന് ഈ വരുന്ന വ്യാഴാഴ്ച ഇസാ ടൗൺ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന ഇടവസന്ധ്യ എന്ന സംഗീത ഹാസ്യ പരിപാടിയിൽ വച്ച് നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വിജയൻ ഐ പി എസ് തുടക്കം കുറിച്ച, ഇന്ന് രാജ്യത്തു തന്നെ മാതൃക ആയ ജനകീയ സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിക്ക് നിലവിൽ സംസ്ഥാനത്ത് 420 സ്‌കൂളുകളിലായി 32000 കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ട്. എത്ര ഉന്നതയിൽ എത്തിയാലും വ്യക്തിത്വത്തിൽ കാത്തു സൂക്ഷിക്കുന്ന വിനയവും കാരുണ്യവും ,സാധാരണക്കാരന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ആത്മാർത്ഥമായുള്ള പ്രവർത്തനവും മുൻ നിർത്തിയാണ് ഈ അവാർഡ്. സാധാരണക്കാരായ വ്യക്തികളുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈനിന്റെ ക്ഷണം സ്വീകരിച്ചു ബഹറിനിൽ എത്തുന്ന വിജയൻ ഐ പി എസിന്റെ അവാർഡ് ദാന ചടങ്ങ് മഹാ വിജയം ആക്കി തീർക്കാൻ സമൂഹത്തിന്റെ എല്ലാ മേഖലയിൽ ഉള്ളവരുടെയും അകമഴിഞ്ഞ സഹകരണം വേണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഹാസ്യത്തിനും നല്ല ഗാനങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഇടവ സന്ധ്യ എന്നാ കലാവിരുന്നു പ്രശസ്ത പിന്നണി ഗായകൻ നജീ അർഷാദിന്റെ നേതൃത്വത്തിൽ അരങ്ങേറും. മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രെയക്കുട്ടിയും, പിന്നണി ഗായകരായ സംഗീത ശ്രീകാന്ത്, കബീർ എന്നിവരും, നാടൻ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടിയും ഗാനങ്ങൾ അവതരിപ്പിക്കും. കലാഭവൻ സുധി, അനിയപ്പൻ ടീം ഒരുക്കുന്ന പൊട്ടിച്ചിരിയുടെ മാലപ്പടക്കവും എല്ലാവരെയും കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക, ഫൈസൽ എഫ് എം 36799019 , ജ്യോതിഷ് പണിക്കർ 39091901, ജഗത് കൃഷ്ണകുമാർ 36939280

