ന്ത്യൻ സ്‌കൂളിൽ നിന്നും പെട്ടെന്നുണ്ടായ അറിയിപ്പ് മാനിച്ചു ഇടവ സന്ധ്യയുടെ വേദി ഇന്ത്യൻ സ്‌കൂൾ ജഷന്മാളിൽ നിന്നും മനാമ ഇന്ത്യൻ ക്ലബ്ബിലേക്ക് മാറ്റിയിരിക്കുന്ന കാര്യം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. എല്ലാവരും ഇതൊരു അറിയിപ്പായി കാണണം എന്ന് ഭാരവാഹികൾ അറിയിച്ചു.

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഏർപ്പെടുത്തിയ ഇന്ത്യൻ ഐക്കൺ പുരസ്‌കാരം ഏറ്റു വാങ്ങാൻ വിജയൻ ഐ പി എസും, ഇടവ സന്ധ്യയിൽ കലാവിരുന്ന് ഒരുക്കുന്ന മറ്റ് എല്ലാ കലാകാരന്മാരും ബഹറിനിൽ ഇന്ന് രാവിലെ എത്തിച്ചേർന്നു.

ഹാസ്യത്തിനും നല്ല ഗാനങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഇടവ സന്ധ്യ എന്നാ കലാവിരുന്നു പ്രശസ്ത പിന്നണി ഗായകൻ നജീ അർഷാദിന്റെ നേതൃത്വത്തിൽ അരങ്ങേറും. മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രെയക്കുട്ടിയും, പിന്നണി ഗായകരായ സംഗീത ശ്രീകാന്ത്, കബീർ എന്നിവരും, നാടൻ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടിയും ഗാനങ്ങൾ അവതരിപ്പിക്കും. കലാഭവൻ സുധി, അനിയപ്പൻ ടീം ഒരുക്കുന്ന പൊട്ടിച്ചിരിയുടെ മാലപ്പടക്കവും എല്ലാവരെയും കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക, ഫൈസൽ എഫ് എം 36799019 , ജ്യോതിഷ് പണിക്കർ 39091901, ജഗത് കൃഷ്ണകുമാർ 36939280