- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വേൾഡ് ചിൽഡ്രൻസ് ഡേ' ആഘോഷിച്ചു
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ നഈം യുണിറ്റ് ലോക ബാല ദിനമായ നവംബർ 20 ന് കുരുന്നുകൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ വിഭാഗമായ മലർവാടി 'പാട്ടും കളിയും' എന്ന പേരിൽ നടത്തിയ ഓൺലൈൻ ആഘോഷത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ഫ്രന്റ്‌സ് അസോസിഷൻ വൈസ് പ്രഡിഡന്റും ബഹ്റൈനിലെ അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമായ ഇ. കെ ഉദ്ഘാടനം ചെയ്തു. പ്രസംഗം, ഗാനം, കഥ പറച്ചിൽ, നൃത്തം, ആർട്ട് & ക്രാഫ്റ്റ് എന്നിവ അവതരിപ്പിച്ചു. യുണിറ്റ് പ്രഡിഡന്റ് ഷംല ശരീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മലർവാടി കൺവീനർ നദീറ ഷാജി സ്വാഗതവും സെക്രട്ടറി മെഹ്‌റ മൊയ്തീൻ നന്ദിയും പറഞ്ഞു. ഫാത്തിമ മെഹ്ന അവതാരകയായി. സഫീന റാഫി, ഫാത്തിമ ഫിദ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Next Story