- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എ ഖാദറിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു
മനാമ: ഏഴ് പതിറ്റാണ്ടോളം മലയാള സാഹിത്യ സാംസ്‌കാരിക ലോകത്തു നിറഞ്ഞു നിന്ന പ്രിയപ്പെട്ട കഥാകാരൻ യു എ ഖാദറിന്റെ വേർപാടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. ജനനം ഇന്ത്യക്ക് പുറത്താണെങ്കിലും മലയാളത്തനിമക്ക് ധാരാളം കഥകളും നോവലുകളും സംഭാവന ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
കേരള സാഹിത്യ അക്കാദമി , കേന്ദ്ര സാഹിത്യ അക്കാദമി , തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ കണ്ണീരും കിനാവും തന്റെ കഥകളിൽ നിറച്ച അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനാണ്.കാവും തെയ്യവും ഭൂതപൊരുളുകളും ആചാരാനുഷ്ടാനങ്ങളും അദ്ദേഹത്തിന്റെ രചനകളെ സമ്പുഷ്ടമാക്കി.അദ്ദേഹത്തിന്റെ വേർപാട് മലയാള സാഹിത്യലോകത്തിന് കനത്ത നഷ്ട്മാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അനുശോചനക്കുറിപ്പിൽ അറിയിച്ചു