ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ വനിതാ വിഭാഗം മുഹർറഖ് ഏരിയ സ്ത്രീകൾക്കായി ഓൺലൈൻ ആരോഗ്യക്ലാസ്സ് സംഘടിപ്പിക്കുന്നു. ഡിസംബർ പതിനേഴ് വ്യാഴം വൈകീട്ട് 5 :30 നു നടക്കുന്ന പരിപാടി അൽ ഹിലാൽ ഹോസ്പിറ്റലിലെ സ്‌പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ: ജാസ്മിൻ ശങ്കരനാരായണൻ നേതൃത്വം നൽകും.

ഗർഭാശയ രോഗങ്ങൾ, ആർത്തവ സംബന്ധമായ കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഫ്രന്റ്‌സ് ബഹ്റൈൻ വനിതാ വിഭാഗം കേന്ദ്ര പ്രസിഡന്റ് ജമീല ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 3720 9675 എന്ന നമ്പറിൽ ബന്ധപ്പെടുക..