ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മുഹറഖ് ഏരിയ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ഗൈനോക്കോളജി വിദഗ്ധ ഡോ. ജാസ്മിൻ ശങ്കരനാരായണൻ, സ്ത്രീകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുകയും അവക്കുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. പ്രതിപാദിച്ചു. ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും വ്യായാമക്കുറവും ഹോർമോൺ വ്യതിയാനങ്ങളും പലവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് അവർ ചൂണ്ടിക്കാട്ടി. അമിത രക്തസ്രാവമാണ് ഇപ്പോൾ സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നതെന്നും മാനസിക ശാരീരിക പിരിമുറുക്കങ്ങളിലേക്ക് ഇത് നയിക്കാൻ സാധ്യതയുണ്ട്. 40 വയസ്സിന് മേൽ പ്രായമുള്ളവരിലെ അമിത രക്തസ്രാവം കൂടുതൽ ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാ കേന്ദ്ര പ്രസിഡന്റ് ജമീലാ ഇബ്രാഹിം പരിപാടി ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചു കൊണ്ടിരിക്കുന്നതായി അവർ പറഞ്ഞു.ഏരിയാ ഓർഗനൈസർ ഷബീറ മൂസ അധ്യക്ഷത വഹിച്ചു.ഖദീജ മെഹ്ജബിന്റെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ നുസൈബ റഫീഖ് ഗാനം ആലപിച്ചു. ഏരിയ സെക്രട്ടറി പി. വി ഷഹ് നാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ നജ്മ സാദിഖ് നന്ദിയും പറഞ്ഞ പരിപാടി ഫിസ്ന നിയന്ത്രിച്ചു.

ആരോഗ്യക്ലാസ്സ് നടത്തിയ ഡോക്ടർ ജാസ്മിൻ ശങ്കരനാരായണനു മുഹറഖ് ഘടകം മൊമെന്റോ സമ്മാനിക്കുന്നു.