മനാമ: പ്രമുഖ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ വേർപാടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. മനുഷ്യൻ, പ്രകൃതി, മണ്ണ് തുടങ്ങിയവയുടെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കവിതയിലൂടെ ആവിഷ്‌കാരങ്ങൾ നടത്തിയപ്പോൾ തന്നെ സമൂഹത്തിലെ അശരണക്കും ആലംബഹീനർക്കും എന്നും ശബ്ദമായും അവർ നിലകൊണ്ടു. പത്മശ്രീ, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു.

ടീച്ചറുടെ വിയോഗം മലയാള സാഹിത്യലോകത്തിന് വലിയ നഷ്ട്മാണെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അനുശോചനക്കുറിപ്പി ൽ അറിയിച്ചു