മനാമ: ഇന്ത്യയുടെ 72 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സാമൂഹിക സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 27 ബുധൻ രാത്രി എട്ടിന് നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും ബഹ്‌റൈനിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഭാരത്തിന്റെ ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതേതരത്വവും ജനാധിപത്യവും പ്രദാനം ചെയ്യുന്ന മഹിത സംസ്‌കാരം നിലനിർത്താനുമാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മെ ഓർമ്മപെടുത്തുന്നത്. ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ജന. സെക്രട്ടറി എം.എം സുബൈർ അറിയിച്ചു.