- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി ബാബുരാജന് ഫ്രന്റ്സ് അസോസിയേഷന്റെ അഭിനന്ദനം
മനാമ: കേന്ദ്ര സർക്കാർ പ്രവാസികൾക്ക് ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാൻ 2021 ൽ ബഹ്റൈനിൽ നിന്നും അർഹനായ പ്രമുഖ വ്യവസായി കെ.ജി ബാബുരാജനെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് അഭിനന്ദങ്ങൾ അറിയിച്ചത്. എഞ്ചിനീയറിങ് മേഖലയിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ അദ്ദേഹം ബഹ്റൈൻ പ്രവാസഭൂമികയിൽ ജീവ കാരുണ്യ രംഗത്തും സജീവമാണ്.
ഖത്തർ എഞ്ചിനീയറിങ് ലാബ് മാനേജിങ് ഡയറക്ടർ കൂടിയായ അദ്ദേഹത്തിന് ലഭിച്ച ബഹുമതിയിൽ ഫ്രന്റ്സ് അസോസിയേഷനും പങ്ക് ചേരുന്നതായി പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. സാമൂഹിക പ്രവർത്തന രംഗത്ത് കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നും ആശംസിച്ചു. വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. മൊയ്തു, അബ്ദുൽ ഹഖ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Next Story