- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ 72 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സാമൂഹിക സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോർബു നെഗി പരിപാടി ഉദ്ഘാടനം ചെയ്തു. സൂം ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടത്തിയ പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖരായ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഒ. ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഡോ. ബാബു രാമചന്ദ്രൻ, എബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, റഫീഖ് അബ്ദുല്ല, ചെമ്പൻ ജലാൽ, നിസാർ കൊല്ലം, സുനിൽ ബാബു, കമാൽ മുഹ്യുദ്ധീൻ എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.
ശക്തമായ ഭരണഘടനയുള്ളതുകൊണ്ടാണ് ഇന്ത്യ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ നിലകൊള്ളുന്നത്. ഭരണഘടനാ ശിൽപികളും ധീര ദേശാഭിമാനികളും വിഭാവനം ചെയ്ത സമത്വ സുന്ദരമായ മതേതര ജനാധിപത്യം കെട്ടിപ്പടുക്കുക എന്നുള്ളത് ഓരോ ഭാരതീയന്റെയും വികാരമായി മാറണം. ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതേതരത്വവും ജനാധിപത്യവും പ്രദാനം ചെയ്യുന്ന മഹിത സംസ്‌കാരം നിലനിർത്താനുമാണ് ഓരോ റിപബ്ലിക് ദിനവും നമ്മെ ഓർമപ്പെടുത്തുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന. സെക്രട്ടറി എം. എം സുബൈർ സ്വാഗതവും പ്രോഗ്രാം കൺവീനർ പി.പി ജാസിർ നന്ദിയും പറഞ്ഞു. പരിപാടിയിൽ മലർവാടി കുരുന്നുകളും മലയാളം മിഷൻ വിദ്യാർത്ഥികളും ദേശഭക്തിഗാനങ്ങൾ ആലപിച്ചു. വി.കെ അനീസ്, മുഹമ്മദ് ഷാജി, യൂനുസ് രാജ് എന്നിവർ പരിപാടി നിയന്ത്രിക്കുകയും വൈ. പ്രസിഡന്റ് സഈദ് റമദാൻ നദ് വി സമാപനം നടത്തുകയും ചെയ്തു .